ADVERTISEMENT

തകർപ്പൻ ഓണപ്പാട്ടുമായി എത്തിയിരിക്കുകയാണ് കണ്മണിയും സച്ചുവും.  ‘ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ...’  എന്ന പൊന്നോണപ്പാട്ടിനൊപ്പമാണ് ഇരുവരുടേയും ക്യൂട്ട് ചുവടുകൾ. ഓണവേഷത്തിലാണ് സച്ചുവും കണ്മണിയും. മുക്തയുെട സഹോദരിയുെട മകനാണ് കണ്മണിയ്ക്ക് കൂട്ടായി വിഡിയോയിലുള്ളത്. രണ്ടാൾക്കും സ്നേഹം നിറഞ്ഞ ഓണാശംസകളുമായി ആരാധകരുമെത്തി.

 

കണ്മണിയ്ക്കൊപ്പം പല വിഡിയോകളിലും സച്ചുവും എത്താറുണ്ട്. സച്ചുവിനൊപ്പം പരിസരം വ‍ൃത്തിയാക്കുന്ന കണ്മണിയുടെ ഒരു വിഡിയോ മുക്ത നേരത്തെ പങ്കുവച്ചിരുന്നു. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കുവിന്റേയും  മുക്തയുടേയും മകളായ കിയാര എന്ന കണ്മണി സോഷ്യൽ ലോകത്ത് ഒരു കൊച്ചു താരമാണ്. അമ്മയ്ക്കും റിമി കൊച്ചമ്മയ്ക്കുമൊപ്പം പല വിഡിയോകളിലൂടെയും കൺമണിക്കുട്ടി സോഷ്യൽ മീഡിയയിലൂടെ എത്താറുണ്ട്.

 

English summary: Muktha share the Onam video of Kanmani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com