ADVERTISEMENT

പാട്ടുകാരി സുജാത മോഹൻ തന്റെ പുതിയ മേക്കപ്പ് ആർട്ടിസ്റ്റിനെ പരിചയപ്പെടുത്തുകയാണ് ഈ വിഡിയോയിൽ. ശ്രേഷ്ഠക്കുട്ടിയുടെ ഓണം മേക്കപ്പ് എന്നു പറഞ്ഞാണ് ഈ വിഡിയോ സുജാത പങ്കുവച്ചത്. സുജാതയുടെ മകളും ഗായികയുമായ ശ്വേതയുടെ മകളാണ് ശ്രേഷ്ഠ. കുഞ്ഞികൈ കൊണ്ട് അമ്മമ്മയുടെ മുഖമാകെ പൗഡർ പൂശുകയാണ് ഈ കുട്ടിത്താരം. കൊച്ചുമകള്‍ക്ക് മേക്കപ്പ് ചെയ്യാനായി വളരെ ഉത്സാഹത്തോടെ നിന്നുകൊടുക്കുകയാണ് സുജാത. കുഞ്ഞു മേക്കപ്പ് ആർട്ടിസ്റ്റും അത് ആസ്വദിക്കുന്ന സുജാതയും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്.

 

ഇതിന് മുൻപ് ശ്രേഷ്ഠ തന്നെ ഒരുക്കുന്ന ഒരു ചിത്രം ശ്വേതയും പങ്കുവച്ചിരുന്നു. വാലന്‍റൈൻസ് ഡേ കവർസോംഗിനായി ശ്വേതയെ സുന്ദരിയായി ഒരുങ്ങിയിരിക്കുന്നചിത്രമാണ് ആദ്യം ഗായിക പങ്കുവച്ചത്. കുട്ടിത്താരത്തിന്റെ സൂപ്പർ മേക്കപ്പിന് നിരവധിപ്പേരാണ് അഭിന്ദനങ്ങളുമായെത്തിയത്. മകളുടെ മേയ്ക്കപ്പിൽ ശ്വേത അതിമനോഹരിയായിട്ടുണ്ടെന്നും ശ്രേഷ്ഠക്കുട്ടി സൂപ്പർ ആണെന്നുമൊക്കയായിരുന്നു കമന്റുകൾ.

 

പാട്ടുകാരികളായ സുജാതയേയും മകൾ ശ്വേതയേയും ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ആ ഇഷ്ടം ശ്വേതയുടെ കുഞ്ഞാവ ശ്രേഷ്ഠ കൂടി പങ്കിട്ടെടുക്കുകയാണ്. മകളുമൊത്തുള്ള കുസൃതികളും വിശേഷങ്ങളുമൊക്കെ ശ്വേത സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. ശ്വേതയുടെ ഇന്‍സ്റ്റഗ്രാം പേജിൽ പങ്കുവയ്ക്കുന്ന ശ്രേഷ്ഠയുടെ വിഡിയോകളും ചിത്രങ്ങളും ആരാധകരുടെ ഇഷ്ടം വാരിക്കൂട്ടുകയാണ്.

 

English summary: Singer Sujatha Mohan post a make up video by grand daughter Sreshta 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com