ADVERTISEMENT

കുഞ്ഞുവാവകളെ  മുത്തച്ഛനും മുത്തശ്ശിയും അടുത്തിരുന്നു കൊഞ്ചിക്കുന്നതും പാട്ടുപാടുന്നതും കുഞ്ഞിക്കഥകൾ പറഞ്ഞു കൊടുക്കുന്നതുമൊക്കെ സാധാരണമാണ്. കൊച്ചുമക്കളെ കൈകാര്യം ചെയ്യാൻ ഇവർക്ക് ഒരു പ്രത്യേക കഴിവുതന്നെയുണ്ടാകും. അത്തരത്തിൽ നിരവധി വിഡിയോകളും നാം സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട്. എന്നാൽ ഈ വിഡിയോയിലെ മുത്തച്ഛനാകട്ടെ പാട്ടും കഥകളുമൊക്കെ മാറ്റിവച്ച്  അല്പം ഗഹനമായ കാര്യങ്ങളാണ് കുഞ്ഞാവയോട് പറയുന്നത്. ഈ മുത്തച്ഛന്റേയും പേരക്കുട്ടിയുടേയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. 

‘കുട്ടിയെ ഒന്ന് നോക്കിക്കോണേ അച്ഛാ എന്ന് പറഞ്ഞതാ’ എന്ന കുറിപ്പോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. പായിൽ കിടക്കുന്ന കുഞ്ഞാവയെ കളിപ്പിക്കാനായി നിർത്താതെ സംസാരിക്കുകയാണ് മുത്തച്ഛൻ, സംസാരിക്കുന്നതാകട്ടെ കഥകളി സംഗീതത്തെ കുറിച്ചും.. ആ സംസാരം കണ്ണിമചിമ്മാതെ വളരെ ശ്രദ്ധാപൂർവം കേട്ടു കിടക്കുകയാണ് കുഞ്ഞ്. മറുപടിയായി ചിരിയോടെ എന്തൊക്കെയോ ശബ്ദങ്ങളുമുണ്ടാക്കുന്നുണ്ട് കുഞ്ഞാവ.

ഈ ക്യൂട്ട് വിഡിയോ നിരവധിപ്പേർ പങ്കുവച്ചിട്ടുണ്ട്. കഥകളി സംഗീതത്തെക്കുറിച്ച് മുത്തച്ഛൻ പറഞ്ഞതൊക്കെ കുഞ്ഞാവയ്ക്ക് നന്നായി മനസിലായെന്നും, ഭാവിയിൽ അവനൊരും പാട്ടുകാരനായി മാറുമെന്നുമൊക്കെയാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകൾ.  എന്നാൽ പാവം മുത്തച്ഛന് സംസാരിക്കാൻ ആരും ഇല്ലാത്തതുകൊണ്ട് കുഞ്ഞാവയോട് തകർത്തു സംസാരിക്കുകയാണെന്ന രസകരമായ കമന്റുകളുമുണ്ട്.

 

English summary: Viral video of a grandfather and baby

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com