അഭിനയം, ഡബ്ബിങ്ങ്, ആങ്കറിങ്ങ് തുടങ്ങിയ മേഖലകളിൽ തിളങ്ങി അഞ്ചുവയസ്സുകാരി !

HIGHLIGHTS
  • സ്വന്തം ശബ്ദം തന്നെയാണ് കഥാപാത്രങ്ങൾക്കു നൽകിയത്
five-year-old-girl-receives-bala-prathibha-puraskaram
SHARE

കോട്ടയ്ക്കൽ. അഭിനയം, ഡബ്ബിങ്ങ്, ആങ്കറിങ്ങ് തുടങ്ങിയ മേഖലകളിലെല്ലാം കയ്യൊപ്പ് ചാർത്തുകയാണ് സിന്തിയ സാദ് എന്ന അഞ്ചുവയസ്സുകാരി. മലയാള ഭാഷയെ ഉദ്ധരിക്കാനും ഭാഷാസ്നേഹികളെ ആദരിക്കുന്നതിനുമായി സംസ്ഥാന തലത്തിൽ രൂപീകരിച്ച മലയാള സമിതിയുടെ ഈ വർഷത്തെ ബാലപ്രതിഭാ പുരസ്കാരം ഈ മിടുക്കിയെ തേടിയെത്തിയിരിക്കുകയാണ്.

മൂന്ന് വയസ്സു മുതൽ അഭിനയ രംഗത്തുള്ള സിന്തിയ, ‘മൈലാഞ്ചി കൈ’, ‘ജീവനം’ എന്നീ ഹ്രസ്വ ചിത്രങ്ങളിലും ഒട്ടേറെ ആൽബങ്ങളിലും വേഷമിട്ടു. സ്വന്തം ശബ്ദം തന്നെയാണ് കഥാപാത്രങ്ങൾക്കു നൽകിയത്. സ്വന്തം യൂ ട്യൂബ് ചാനലിൽ വിവിധ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. വിഡിയോഗ്രഫറായ നവ മാനുവിന്റെയും ഫായി ഷയുടെയും മകളാണ് ഈ എൽ കെ ജി വിദ്യാർഥിനി.

English summary:  Five year old girl receives Bbalaprathibha puraskaram

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA