നിസ്സഹായാവസ്ഥയിലായ പെൺകുട്ടിയെ സഹായിക്കുന്ന കൊച്ചുമിടുക്കി: ദൃശ്യങ്ങൾ വൈറൽ

HIGHLIGHTS
  • ഈ കുഞ്ഞിന്റെ കരുതൽ ജീവിതപാഠമാക്കണം
little-girls-act-of-kindness-in-helping-out-a-friend-viral-video
SHARE

പ്രായത്തിൽ ചെറുതാണെങ്കിലും കൊച്ചുകുട്ടികൾ പലപ്പോഴും പല കാര്യങ്ങളിലും മുതിർന്നവർക്ക് മാതൃകയാവാറുണ്ട്. അന്യരായ വ്യക്തികളെ സഹായിക്കാൻ അല്പമൊന്ന് മടിക്കുന്നവരാണ് മുതിർന്നവരിൽ ഏറെയും. എന്നാൽ കൊച്ചുകുട്ടികളുടെ നിഷ്കളങ്ക മനസ്സുകളിൽ അത്തരം വിവേചനമോ ചിന്തകളോ ഉണ്ടാവില്ല. ഇപ്പോഴിതാ പാർക്കിൽ കളിക്കുന്നതിനിടെ കണ്ടുമുട്ടിയ അപരിചിതയായ  ഒരു കുട്ടിയെ സഹായിക്കാൻ മനസ്സ് കാണിച്ച ഒരു മിടുക്കിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 

പാർക്കിലെ സ്ലൈഡിൽ കളിക്കാൻ എത്തിയ കാമിൽ മഡെലിൻ എന്ന പെൺകുട്ടി കയറുകൊണ്ടു നിർമിച്ച ചെറു പാലത്തിലൂടെ നടന്നു നീങ്ങാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പാലം ചെറുതായി അനങ്ങുന്നതിനാൽ ഭയന്നുപോയ കാമിൽ ഇടയ്ക്കുവെച്ച് മുന്നോട്ടു നീങ്ങാനാവാത്ത നിലയിലായി. കാമിലിന്റെ അമ്മ മകൾ കളിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. കാമിലിന്റെ മാനസികാവസ്ഥ മനസ്സിലാക്കിയിട്ടെന്നപോലെ പോലെ പാലത്തിന്റെ അറ്റത്തുനിന്നും ഒരു കുഞ്ഞു കൈ നീണ്ടു വരുന്നത് ദൃശ്യങ്ങളിൽ കാണാം. മറുതലയ്ക്കൽ നിന്ന പെൺകുട്ടിയുടെ സഹായത്തോടെ ഒടുവിൽ കാമിൽ പാലം കടക്കുകയും ചെയ്തു. 

സഹായിക്കാൻ മനസ്സ് കാണിച്ച പെൺകുട്ടിയുടെ മുഖം ദൃശ്യത്തിൽ വ്യക്തമായി പതിഞ്ഞിട്ടില്ല. എങ്കിലും വിഡിയോ വൈറലായതോടെ ഈ കൊച്ചുമിടുക്കിയെ അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ് സൈബർ ലോകം. കാമിലിന്റെ അമ്മയായ കോളറ്റ് ലൂയിസാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. മകളെ സഹായിച്ച  കുട്ടിയുടെ അമ്മയെ നേരിൽക്കണ്ട് താൻ നന്ദി അറിയിച്ചതായും കോളറ്റ് തന്റെ കുറിപ്പിൽ പറയുന്നുണ്ട്. മറ്റുള്ളവരെ താഴ്ത്തിക്കെട്ടാനും തള്ളിക്കളയാനും ശ്രമിക്കുന്ന മുതിർന്ന വ്യക്തികൾ ഈ കുഞ്ഞിന്റെ കരുതൽ ജീവിതപാഠമാക്കണം എന്ന തരത്തിലാണ് പ്രതികരണങ്ങൾ.

English summary : Viral Video - Little girls act of kindness in helping out a friend

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA