ADVERTISEMENT

സൗന്ദര്യ പട്ടം ലഭിച്ചതിന് ശേഷം ബോളിവുഡ് കീഴടക്കിയ സുസ്മിത  ജീവിതത്തിലെടുത്ത വ്യത്യസ്തമായ രണ്ട് തീരുമാനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. അവിവാഹിതയായ സുസ്മിത രണ്ട് പെണ്‍കുഞ്ഞുങ്ങളെ ദത്തെടുക്കുക എന്ന തീരുമാനമെടുത്തപ്പോൾ ലോകം അവളെ ഹൃദയത്തോട് ചേർത്തു നിൽത്തി. വെറും ഇരുപത്തിരണ്ടാമത്തെ വയസിലാണ് ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കുക എന്ന ശക്തമായ തീരുമാനം അവർ എടുത്തത്. റെനീ, അലീസാ, എന്നീ രണ്ട് ദത്തു പുത്രിമാരാണ് സുസ്മിതയ്ക്കുള്ളത്. ബോളിവുഡിലെ സൂപ്പർ മദർ എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യയാണ് സുസ്മിത സെൻ. 1994 ൽ മിസ് യൂണിവേഴ്സ് കിരീടം ചൂടിയ അന്നു മുതൽ സുസ്മിതയുടെ ഓരോ പ്രവർത്തികളും വ്യത്യസ്തമായിരുന്നു. 

 

ഇളയ മകൾ അലീസയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മനോഹരമായൊരു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. മകളുടെ വളർച്ചയുടെ പല ഘട്ടങ്ങളിലുള്ള ചിത്രങ്ങൾ കോർത്തിണക്കിയതാണ് വിഡിയോ. ‘ദൈവത്തിന്റെ ഏറ്റവും അമൂല്യമായ സമ്മാനത്തിന് ജന്മദിനാശംസകൾ, ഞാൻ നിന്നെക്കുറിച്ച് വളരെ അഭിമാനിക്കുന്നു’ എന്നാണ് സുസ്മിത വിഡിയോയ്ക്കൊപ്പം കുറിച്ചത്.

 

മക്കൾക്കൊപ്പമുള്ള ഒരോ നിമിഷവും സുസ്മിത ആഘോഷമാക്കാറുണ്ട്. അവർക്കൊപ്പമുള്ള വിഡിയോകളും അവരുടെ വിശേഷങ്ങളുമൊക്കെ അഭിമാനപൂർവമാണ് ഇവർ പങ്കുവയ്ക്കാറ്. സുസ്മിതയുടെ മക്കൾക്കൊപ്പമുള്ള ഒരോ പോസ്റ്റിലും അവരോടുള്ള കരുതലും സ്നേഹവും തെളിഞ്ഞു കാണാം. 

 

English Summary: Susmitha Sen post birthday wishes to daughter Alisah

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com