ADVERTISEMENT

നിറയെ കളിപ്പാട്ടങ്ങൾക്കരികിൽ ഇരിക്കുന്ന ഇസക്കുട്ടന്റെ ഒരു ചിത്രമാണ് ചാക്കോച്ചൻ ഇത്തവണ പങ്കുവച്ചിരിക്കുന്നത്. ‘മെക്കാനിക്ക് ആണോ റെക്കാനിക്ക് അതോ ആണോ (തകർക്കുന്നയാൾ) എന്നാണ് ഈ ക്യൂട്ട് ചിത്രത്തിന് ചാക്കോച്ചന്റെ അടിക്കുറിപ്പ്. പതിവുപോലെ ഇസക്കുട്ടന്റെ ചിത്രത്തിന് നിറയെ കമന്റുകളും ലൈക്കുകളുമാണ്. കളിപ്പാട്ടങ്ങളെല്ലാം അടുക്കിവച്ചിരിക്കുന്നതിനരികിൽ കളിക്കാന്‍ റെഡിയായി ഇരിക്കുകയാണ് ഇസ എന്ന ഇസഹാക്ക് കുഞ്ചാക്കോ ബോബൻ.

 

ഇതിനു മുൻപും നിറയെ ട്രക്കുകൾക്കിടയിൽ ഇരിക്കുന്ന മകന്റെ ചിത്രം ചാക്കോച്ചൻ പങ്കുവച്ചിരുന്നു. ‘ബോയ്സ് സോൺ... ട്രക്ക് ലോർഡ്’ എന്നായിരുന്നു ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്... ‘ഹെവി  ലൈസൻസ് ഉണ്ടോ ഇസക്കുട്ടാ...’, ‘ക്വാറി മുതലാളി’  തുടങ്ങി രസകരമായ കമന്റുകളായിരുന്നു ആ ചിത്രത്തിന് താഴെ. മകന്റെ കളിപ്പാട്ടങ്ങൾക്കിടയിൽ കുടുങ്ങിയ തന്റെ ഒരു ചിത്രവും ചാക്കോച്ചൻ കഴിഞ്ഞദിവസം പങ്കുവച്ചിരുന്നു. 

2019 ഏപ്രിലിലാണ് ഇസ ജനിക്കുന്നത്. കുഞ്ഞു ഇസയുടെ വിശേഷങ്ങളും ചിത്രങ്ങളും ചാക്കോച്ചനും ഭാര്യ പ്രിയയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ജനിച്ച അന്നു മുതൽ ചാക്കോച്ചന്റെ മകന്റെ ഫോട്ടോകൾക്കും വിശേഷങ്ങൾക്കുമായി ആരാധകർ കാത്തിരിക്കുകയാണ് കുഞ്ഞാവയുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ഇരുവരും സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. 

English summary: Kunchacko Boban share photo of son Ishak with his toys

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com