ADVERTISEMENT

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഉണ്ണിക്കണ്ണനായി ഒരുങ്ങിയ ജൂനിയർ ചീരുവിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് മേഘ്ന രാജ്. കുട്ടികൃഷ്ണന് ആശംസകളുമായി നിരവധിപ്പേരാണ് എത്തിയത്. കുട്ടി കണ്ണനായി ഒരുങ്ങിയെത്തിയ ജൂനിയർ ചീരു സൂപ്പർ ക്യൂട്ടാണെന്നാണ് ആരാധകരുടെ കമന്റുകൾ. കുഞ്ഞു ചീരുവിനോടുള്ള ഇഷ്ടം കൊണ്ട് നിറയുകയാണ് ചിത്രത്തിന് താഴെ. കുഞ്ഞ്, ചീരഞ്ജീവിയെ പോലെ തന്നെയാണ് കാണാനെന്നാണ് ആരാധകരുടെ കമന്റുകൾ. ജൂനിയർ ചീരുവിനൊപ്പം സന്തോഷമായിരിക്കൂ എന്ന് മേഘ്നയോട് പറയുകയാണ് ചില ആരാധകർ.

 

മകന്റെയൊപ്പമുള്ള നിമിഷങ്ങളാണ് നടി മേഘ്നയുടെ ജീവിതം. മേഘ്ന മൂന്ന് മാസം ഗർഭിണിയായിരിക്കെയാണ് ഭർത്താവ് ചീരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്. ആ തീരാവേദനയിലും മേഘ്ന പിടിച്ചു നിന്നത് മകൻ മൂലമാണ്. മകന്റെ കുഞ്ഞു വിശേഷങ്ങള്‍ നടി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ജൂനിയർ ചീരുവെന്നാണ് ഈ കുഞ്ഞുതാരം അറിയപ്പെടുന്നത്.

 

ജൂനിയർ ചീരുവിന് പത്ത് മാസമായപ്പോൾ മകന്റെ മനോഹരമായ ചിത്രം ആരാധകരുമായി പങ്കുവച്ചിരുന്നു. ജൂനിയർ ചീരു എന്നു പറഞ്ഞാണ് മേഘ്ന പലപ്പോഴും മകന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറ്. ഒക്ടോബർ 22 നാണ്  ചീരുവിന്റെ പിറന്നാള്‍. 

 

English summry: Actress Meghana Raj share photo with son Junior Chiru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com