അമ്മയ്ക്ക് കോച്ചിങ് നൽകി തളർന്നുറങ്ങുന്ന ഇസാൻ : സാനിയയുടെയും മകന്റെയും ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

HIGHLIGHTS
  • ആഴ്ച അവസാനമായപ്പോഴേക്കും കോച്ച് തളർന്ന് അവശനാ
sania-mirza-share-photos-with-son-izhaan
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

ടെന്നീസ് താരം സാനിയ മിർസയുടെ മകൻ ഇസാൻ മിർസ മാലികിന്റെ ചിത്രങ്ങൾ എപ്പോഴും ആരാധക ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇത്തവണ മത്സരത്തിനായി ക്ലീവ്ലാൻഡിലെത്തിയ സാനിയ രണ്ടുവയസുകാരൻ ഇസാനെയും ഒപ്പം കൂട്ടിയിരുന്നു. മകനൊപ്പമുള്ള ക്ലീവ്ലാൻഡ് സന്ദർശനത്തിന്റെ ചിത്രങ്ങളാണ് കഴിഞ്ഞദിവസം സാനിയ പങ്കുവെച്ചത്. 

ഡബിൾസ് മത്സരത്തിൽ പങ്കാളിയായിരുന്ന ക്രിസ്റ്റീന മക്ഹേലിന്റെയും തന്റേയും പ്രധാന കോച്ച് എന്നാണ് ഇസാനെ സാനിയ വിശേഷിപ്പിച്ചിരിക്കുന്നത്. ചാമ്പ്യൻഷിപ്പ് ഫൈനലിൽ സഖ്യം പരാജയപ്പെട്ടിരുന്നു. എങ്കിലും മത്സരങ്ങൾക്ക് മുൻപും പിൻപുമായി  പകർത്തിയ സന്തോഷകരമായ നിമിഷങ്ങളുടെ  ഏതാനും ചിത്രങ്ങളും ഇൻസ്റ്റാഗ്രാം പോസ്റ്റിൽ താരം പങ്കുവച്ചിട്ടുണ്ട്. അവയിലൊന്നിൽ തന്റെ സ്ട്രോളറിൽ തളർന്നുറങ്ങുന്ന കുഞ്ഞു ഇസാനെയും കാണാം. ആഴ്ച അവസാനമായപ്പോഴേക്കും കോച്ച് തളർന്ന് അവശനായി എന്നാണ് ഈ ചിത്രത്തിന് സാനിയ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. 

ചിത്രങ്ങൾ പങ്കുവച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ആരാധകർ അവ ഏറ്റെടുത്തുകഴിഞ്ഞു. ഫൈനലിൽ പ്രവേശിച്ചതിന് ആശംസകൾ അറിയിക്കുന്ന ആരാധകരിൽ പലരും കോച്ച് ഇസാൻ തന്റെ ജോലി ഭംഗിയായി ചെയ്യുന്നുണ്ട് എന്ന തരത്തിൽ രസകരമായ കമന്റുകളും കുറിക്കുന്നുണ്ട്. 

ഏതാനും മാസങ്ങൾക്കു മുൻപ്  പരിശീലന സമയത്ത് ഇസാൻ  സാനിയയെ സഹായിക്കുന്നതിന്റെ ചിത്രങ്ങളും വൈറലായിരുന്നു. സാനിയയുടെ അച്ഛൻ ഇമ്രാൻ മിർസയാണ് ചിത്രങ്ങൾ പങ്കുവച്ചത്. കുട്ടി പരിശീലകൻ കാരണം തന്റെ കോച്ചിങ് ജോലി തന്നെ നഷ്ടപ്പെടും എന്ന രസകരമായ കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു. സാനിയ മിർസയെ പോലെതന്നെ ലക്ഷക്കണക്കിന് ആരാധകരാണ് ഇസാനും സമൂഹമാധ്യമങ്ങളിൽ ഉള്ളത്.

English summary :  Sania Mirza share photos with son Izhaan

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA