‘ഇതിന്റെ പത്തിലൊന്നു ചെയ്തിരുന്നെങ്കിൽ എന്റെ വയറ് എന്നേ കുറഞ്ഞേനെ’: ജിയാന്റെ വര്‍ക്ക്ഔട്ട് വിഡിയോ

HIGHLIGHTS
  • ഈ വർക്ക്ഔട്ട് വിഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ്
serial-actor-jishin-mohan-share-the-workout-video-of-son
SHARE

മിനിസ്ക്രീൻ താരങ്ങളായ ജിഷിൻ മോഹന്റെയും വരദയുടെയും കുസൃതിക്കുടുക്കയായ മകൻ ജിയാൻ എല്ലാവർക്കും പരിചിതനാണ്. ലോക്ഡൗണിൽ അച്ഛനൊപ്പം ചെയ്ത വിഡിയോകളിലൂടെയാണ് ഈ മിടുക്കൻ താരമായത്. മകൻ വന്നതോടെ, തങ്ങളുടെ ലോകം തന്നെ അവനായി മാറിയെന്ന് ജിഷൻ പല തവണ പറഞ്ഞിട്ടുണ്ട്. ജിയാന്റെ കുറുമ്പ് വിഡിയോകൾക്ക് ആരാധകർ നിരവധിയാണ്. ഇപ്പോഴിതാ മകൻ ജിമ്മിൽ വ്യായാമം ചെയ്യുന്ന ഒരു വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.

‘ഇവൻ കാണിക്കുന്നതിന്റെ പത്തിലൊന്നു ചെയ്തിരുന്നെങ്കിൽ എന്റെ വയറ് എന്നേ കുറഞ്ഞേനെ. ഇവനാണ് എന്റെ മോട്ടിവേഷൻ. എന്നാലും നിന്നെ ഞാൻ ട്രോളാതെ വിടില്ല മോനേ..’  എന്ന രസകരമായ കുറിപ്പിനൊപ്പമാണ് ഈ വിഡിേയാ പങ്കുവച്ചിരിക്കുന്നത്. ജിയാന്റെ തകർപ്പൻ ഈ വർക്ക്ഔട്ട് വിഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ്.

‘ഇവനൊരു കില്ലാഡി തന്നെ’, ‘ജിയാൻകുട്ടൻ തകർത്തു’, ‘മകനെ കണ്ടു പഠിക്ക്’ എന്നുമൊക്കെയാണ് വിഡിയോയ്ക്ക് ആരാധകരുടെ കമന്റുകൾ. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ ജിഷിൻ തന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക പതിവാണ്.

English summary : Serial actor Jishin Mohan share the workout video of son

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA