അഞ്ചാം വയസിൽ ഇരട്ടസഹോദരങ്ങൾ വായിച്ചു കേട്ടത് 1000 പുസ്തകങ്ങൾ ; ഇത് ചേച്ചിക്കുട്ടിയുടെ സമ്മാനം

HIGHLIGHTS
  • നാലാം വയസ്സിൽ അവർ സ്വയം വായിക്കാനും പഠിച്ചു.
twins-finishing-1000-books-before-kindergarten
SHARE

കിന്റർഗാർട്ടനിൽ പോകുംമുൻപ് ഇരട്ട സഹോദരങ്ങളായ ബെഞ്ചമിനും ക്രിസ്റ്റോഫും വായിച്ച് കേട്ടത് ആയിരം പുസ്തകങ്ങളാണ്. സ്കൂൾ വിദ്യാഭ്യാസം ആരംഭിക്കുന്നതിന് മുമ്പേ വായനയുടെ ലോകത്തേയ്ക്ക് കുഞ്ഞനുജൻമാരെ  കൈപിടിച്ചു നടത്തിയത് ഇവരുടെ ഒൻപത് വയസ്സുകാരി ചേച്ചി എൽഗയാണ്. അക്ഷരങ്ങൾ അറിഞ്ഞു തുടങ്ങുംമുൻപേ അനിയൻമാർക്കു നൽകാവുന്ന ചേച്ചിയുടെ ഏറ്റവും മികച്ച സമ്മാനമായിമാറി ഇത്. അടുത്ത ആഴ്ച കിന്റർഗാർട്ടനിൽ പോകാനിരിക്കുകയാണ് അഞ്ച് വയസ്സുകാരായ ഈ സമാന ഇരട്ടകൾ. അമേരിക്കയിലെ ബോസ്റ്റണിൽ താമസിക്കുന്ന  മലയാളികളായ ഫെമി ജോസിന്റേയും ഡെന്നി അഗസ്റ്റിന്റേയും മക്കളാണിവർ. സോഫ്റ്റ്​വെയർ എഞ്ചിനീയർമാരാണ് ഇരുവരും.

ബോസ്റ്റണിലെ ഒരു പ്രാദേശിക ലൈബ്രറിയുടെ വായനാ പരിപാടിയുടെ ഭാഗമായാണ് ഈ കുരുന്നുകൾ വ്യത്യസ്തമായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. സമയബന്ധിതമായി വായനയെ കൊണ്ടുപോകാതെ കുഞ്ഞുങ്ങളെ രസകരമായി വായനയിലേയ്ക്ക് നയിക്കുക എന്നതായിരുന്നു ലൈബ്രറിയുടെ നിർദേശം. ലോക്ഡൗണിലാണ് എൽഗ സഹോദരങ്ങൾക്കായി വായിച്ചു തുടങ്ങിയത്. വെറും പതിനൊന്നു മാസം കൊണ്ട് 1000 പുസ്തകങ്ങളാണ് ബെഞ്ചമിനും ക്രിസ്റ്റോഫും വായിച്ചുകേട്ടത്. 

തുടക്കത്തിൽ നാല് വയസ്സുള്ള കുട്ടികൾ വായനയുടെ വഴിയിലെത്താൻ കുറച്ച് സമയമെടുത്തു. പക്ഷേ എൽഗ വായിച്ച എല്ലാ കഥകളും കേൾക്കുകയും എല്ലാ ദിവസവും സഹോദരിയുടെ അരികിൽ ഇരിക്കുകയും ചെയ്തു. അങ്ങനെ നാലാം വയസ്സിൽ അവർ സ്വയം വായിക്കാനും പഠിച്ചു.  കുട്ടികളിൽ വായന നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഈ കുരുന്നുകളുടെ നേട്ടം പ്രശംസനീയമാണ്. എൽഗ ഒരു സംഗീത പ്രേമിയാണ്. കവിതകൾ എഴുതാനും ചെറിയ എഴുത്തുകൾ എഴുതാനും ഇഷ്ടപ്പെടുന്ന ഈ മിടുക്കി പിയാനോ വായിക്കാനും പഠിക്കുന്നുണ്ട്.

കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം ലൈബ്രറിയിലേയ്ക്ക് ആർക്കും പ്രവേശനമില്ലായിരുന്നു. പിന്നെ പുസ്തകങ്ങൾ ലഭിക്കാനുള്ള ഒരേയൊരു മാർഗ്ഗം ആവശ്യമായ പുസ്തകങ്ങൾ ഏതെന്ന് അവരെ വിളിച്ചുപറയുകയായിരുന്നു, അവർ പുസ്തകങ്ങൾ ലൈബ്രറിക്ക് പുറത്ത് ഒരു മേശപ്പുറത്ത് വയ്ക്കും. പ്രാദേശിക ലൈബ്രറിയുടെ വായനാ പരിപാടിയുടെ ഭാഗമായി നടത്തുന്ന ഈ വ്യത്യസ്തമായ പരിപാടിയിലൂടെ നിരവധി കുട്ടികളാണ് വായനയുടെ ലോകത്തേയ്ക്ക് കടക്കുന്നത്. 

English summary: Twins finishing 1000 books before kindergarten

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA