‘ഇത് അദ്​ഭുതം, അവൻ ജീവിച്ചിരിക്കുന്നു’ ​: ഓസ്‌ട്രേലിയൻ കാട്ടിൽ കാണാതായ കുട്ടിയെ മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി– വിഡിയോ

HIGHLIGHTS
  • നൂറുകണക്കിന് അടിയന്തര സേവന സന്നദ്ധപ്രവർത്തകരും അവരെ സഹായിച്ചു
three-year-old-missing-toddler-found-australian-bush
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

ഓസ്‌ട്രേലിയൻ മരുഭൂമിയിൽ  കഴിഞ്ഞ ദിവസം കാണാതായ കുഞ്ഞിനെ മൂന്ന് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. മൂന്ന് വയസ്സുള്ള ആന്റണി ‘എജെ’ എൽഫലാക്കിനെയാണ് പുട്ടി ഗ്രാമപ്രദേശത്ത് നിന്ന് കാണാതായത്. ഓട്ടിസം ബാധിച്ച കുഞ്ഞിന് സംസാരശേഷിയും ഇല്ല. കഴിഞ്ഞ വെള്ളിയാഴ്ച കാണാതായതിന് ശേഷം തിങ്കളാഴ്ച രാവിലെ അടുത്തുള്ള നദീതീരത്ത് നിന്നാണ് കണ്ടെത്തിയത്. കുട്ടി  ഒരു പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്.

കുഞ്ഞിനെ കണ്ടെത്താൻ ആംബുലൻസ്, സ്റ്റേറ്റ് എമർജൻസി സർവീസ്, റൂറൽ ഫയർ സർവീസ്, വോളന്റിയർ റെസ്ക്യൂ അസോസിയേഷൻ എന്നിവയുൾപ്പെടെ പ്രാദേശിക അധികാരികളുടെ സഹായത്തോടെ ഉദ്യോഗസ്ഥർ വിപുലമായ തിരയൽ പ്രവർത്തനം സംഘടിപ്പിച്ചിരുന്നു. നൂറുകണക്കിന് അടിയന്തര സേവന സന്നദ്ധപ്രവർത്തകരും അവരെ സഹായിച്ചു.

തിങ്കളാഴ്ച രാവിലെ നീണ്ട തിരച്ചിലിന് ശേഷം, വ്യോമയാന സേനയുടെ പോൾ എയറാണ് എജെയെ കണ്ടെത്തിയത്. കുട്ടി അടുത്തുള്ള നദീതീരത്ത് വെള്ളം കുടിക്കുന്നതിന്റെ വിഡിയോ ഉൾപ്പെടെയുള്ള ഒരു ട്വിറ്റർ പോസ്റ്റിൽ എൻ‌എസ്‌ഡബ്ല്യു പൊലീസ് ഇങ്ങനെ കുറിച്ചു ‘വെള്ളിയാഴ്ച മുതൽ ഹണ്ടർ മേഖലയിലെ ഒരു ഗ്രാമത്തിൽ നിന്നും കാണാതായ മൂന്ന് വയസുള്ള കുട്ടിയെ വലിയ തോതിലുള്ള തിരച്ചിലിനെ തുടർന്ന് കണ്ടെത്തി.’

‘ഇത് ഒരു അത്ഭുതം ആണ്. അവൻ ജീവിച്ചിരിക്കുന്നു, ഞാൻ നാല് ദിവസമായി കുറ്റിക്കാട്ടിൽ കിടക്കുന്നു, ഞാൻ ഉറങ്ങിയിട്ടില്ല’ കുഞ്ഞിന്റെ അച്ഛൻ ആന്റണി എൽഫലാക്ക് പറഞ്ഞു. മകന് ഡയപ്പർ റാഷ് ഉണ്ടായിയെന്നും ദേഹമാസകലം ഉറുമ്പു കടിയേറ്റിരുന്നുവെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ജലമുള്ള പ്രദേശത്തിന് അടുത്തായിരുന്നതുകൊണ്ടാവാം കുഞ്ഞ് ഈ അവസ്ഥ അതിജീവിച്ചതെന്ന് പൊലീസ് സൂപ്രണ്ട് ട്രേസി ചാപ്മാൻ പറഞ്ഞു. 

English summary : Three year old missing toddler found Australian bush

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA