തൈമൂറിന്റെ വിനായക ചതുർഥി ആഘോഷം ; മകൻ നിർമിച്ച ഗണപതിയുടെ ചിത്രം പങ്കുവച്ച് കരീന

HIGHLIGHTS
  • ഗണപതിയെ തൊഴുതു നിൽക്കുന്ന തൈമൂറിന്റെ ചിത്രം ആരുടേയും മനം കവരും
kareena-share-taimur-s-handmade-ganpati-on-ganesh-chaturthi
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

തൈമൂറിനൊപ്പമുള്ള ഗണേശ ചതുർഥി ആഘോഷങ്ങളുടെ മനോഹരമായ ചിത്രങ്ങളാണ് കരീന കപൂർ പങ്കുവച്ചിരിക്കുന്നത്. ഇന്നലെ രാജ്യമെങ്ങും വിനായക ചതുർഥി ആഘോഷമാക്കിയപ്പോൾ തങ്ങളുടെ വീട്ടിൽ നടന്ന ആഘോഷങ്ങളുടെ വിശേഷമാണ് താരം ആരാധകർക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത്. കരീന കപൂറിനും സെയ്ഫിനും ഒപ്പം ഗണേശ ചതുർഥി ആഘോഷിക്കുന്ന തൈമൂറിന്റെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു. 

കരീന കപൂറിനും സെയ്ഫിനും ഒപ്പം ഗണപതിയെ തൊഴുതു നിൽക്കുന്ന തൈമൂറിന്റെ ചിത്രം ആരുടേയും മനം കവരും.  ആരാധനയ്ക്കിടെ മകനെ കൈ കൂപ്പാൻ പഠിപ്പിക്കുകയാണ് ആദ്യ ചിത്രത്തിൽ കരീന. തൈമൂർ ക്ലേ കൊണ്ട് നിർമ്മിച്ച ഗണപതിയുടെ ചിത്രങ്ങളുമുണ്ട്. കുഞ്ഞു തൈമൂറിന്റെ ചിത്രങ്ങൾക്ക് ആരാധകരുടെ ആശംസകൾ നിറഞ്ഞ നിരവധി കമന്റുകളും ലൈക്കുകളുമാണ്. 

സെയ്ഫ് അലി ഖാന്റേയും കരീനയുടേയും കുട്ടി നവാബ് തൈമൂറിന്റെ വിശേഷങ്ങൾക്ക് ആരാധകരുണ്ട്. മറ്റേതൊരു ബോളിവുഡ് താരപുത്രൻമാരേക്കാളും ആരാധകരാണുള്ളത് ഈ ക്യൂട്ട് താരത്തിനെന്നത് പരസ്യമായ രഹസ്യമാണ്. മകന്റെ പിറകെയുള്ള ആരാധകരുടെ ഈ നടത്തം തനിക്കത്ര ഇഷ്ടമല്ലെന്ന് പലതവണ കരീന പറഞ്ഞിട്ടുള്ളതാണ്. കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകർക്കു നേരെ കയർത്തു സംസാരിക്കുന്ന തൈമൂറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

English summary : Kareena share Taimur's handmade Ganpati on Ganesh chaturthi

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA