അകക്കണ്ണിന്റെ കാഴ്ചയിൽ ആദ്യമായി സ്കൂൾ ബസ്സിലേക്ക് നടന്നുകയറി മകൾ: അമ്മയ്ക്കിത് അഭിമാന നിമിഷം – വിഡിയോ

HIGHLIGHTS
  • ആംബ്രിയുടെ മകൾ അഡലിൻ വില്യംസിന് കാഴ്ചശക്തിയില്ല
visually-impaired-girl-boards-school-bus-on-her-own-for-the-first-time
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

മക്കളുടെ ഓരോ ചുവടുവയ്പ്പുകളും ഏറെ ആനന്ദത്തോടെയും അഭിമാനത്തോടെയും ആസ്വദിക്കുന്നവരാണ് മാതാപിതാക്കൾ. പരിമിതികളെ മക്കൾ മറികടക്കുന്ന ഓരോ മുഹൂർത്തവും എന്നെന്നും അവർ ഓർമ്മയിൽ സൂക്ഷിക്കുകയും ചെയ്യും. അത്തരമൊരു അഭിമാന നിമിഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ടെക്സസ് സ്വദേശിനിയായ ആംബ്രിയ എന്ന അമ്മ. 

ആംബ്രിയുടെ മകൾ അഡലിൻ വില്യംസിന് കാഴ്ചശക്തിയില്ല. എന്നാൽ ഈ പരിമിതിയെ മറികടന്ന് ഒൻപത് വയസ്സുകാരിയായ അഡലിൻ വീട്ടുപടിക്കലെത്തിയ സ്കൂൾ ബസ്സിലേക്ക് തനിയെ നടന്നു കയറുന്ന ദൃശ്യമാണ് ആംബ്രിയ പങ്കുവച്ചിരിക്കുന്നത്. ഇതുവരെയും അമ്മയാണ് സ്കൂൾ ബസ്സിലേക്ക് കയറാൻ അഡലിനെ സഹായിച്ചിരുന്നത്.  എന്നാൽ ആദ്യമായി മറ്റാരുടേയും സഹായമില്ലാതെ അഡലിൻ ബസ്സിൽ കയറുന്ന നിമിഷം എന്നും ഓർത്തു വയ്ക്കുന്നതിനായി കാമറയിൽ പകർത്തുകയായിരുന്നു. 

വീട്ടിൽനിന്നും പുറത്തേക്കുള്ള വഴിയിലൂടെ കൃത്യമായി നടന്ന് പടവുകൾ ഇറങ്ങിയെങ്കിലും ആദ്യം ബസിന്റെ മുൻഭാഗത്തേക്കാണ് അഡലിൻ എത്തിയത്. എന്നാൽ പെട്ടെന്നുതന്നെ അത് തിരിച്ചറിഞ്ഞ് ബസ്സിലേക്ക് കയറാനുള്ള സ്റ്റെപ്പുകൾ മനസ്സിലാക്കി കൊച്ചുമിടുക്കി അകത്തേക്ക് കയറുന്നതായി വിഡിയോയിൽ കാണാം. ഈ സമയമത്രയും സ്കൂൾ ബസ് നിർത്തിയിട്ട് ജീവനക്കാരും ക്ഷമയോടെ അഡലിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. 

ടിക്ടോക്കിലും ട്വിറ്ററിലും പങ്കുവെച്ച ദൃശ്യങ്ങൾ ഏറെ സന്തോഷത്തോടെയാണ് ആളുകൾ സ്വീകരിച്ചിരിക്കുന്നത്. അഡലിന് ആശംസകൾ അറിയിക്കുന്നതിനൊപ്പം  മകൾക്ക് തനിയെ ചുവടുകൾ വയ്ക്കാൻ പ്രോത്സാഹനം നൽകിയ മാതാപിതാക്കൾക്കുള്ള അഭിനന്ദനങ്ങളും പലരും കമന്റ് ബോക്സിലൂടെ അറിയിക്കുന്നു.

English summary : Visually impaired girl boards school bus on her own for the first time 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA