‘എന്റെ കുഞ്ഞു വഴക്കാളി, എത്ര പെട്ടെന്നാണ് ഉത്തരവാദിത്വമുള്ള ചേച്ചിപ്പെണ്ണായത്’ ; ഹൃദയം തൊട്ട് അശ്വതിയുടെ കുറിപ്പ്

HIGHLIGHTS
  • പിറന്നാൾ ആഘോഷിക്കുന്ന പദ്മയുടെ ചിത്രങ്ങളും അശ്വതി പോസ്റ്റ് ചെയ്തിട്ടുണ്ട്
aswathy-sreekanth-share-photos-on-daughters-birthday
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

മക്കൾ എത്ര വലുതായാലും അമ്മമാരുടെ മനസ്സിൽ അവരെന്നും കുഞ്ഞുങ്ങളാണ്. അവരുടെ കുഞ്ഞു കുസൃതികളും വാശികളുമൊക്കെ അമ്മമാരുടെ മനസ്സിൽ മായാതെ കിടക്കും. കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത അവതാരകയും ടെലിവിഷൻ താരവുമായ അശ്വതി ശ്രീകാന്തിന്റെ മകൾ പദ്മയുടെ പിറന്നാൾ. മകളുടെ എട്ടാം ജൻമദിനത്തിൽ  അശ്വതി എഴുതിയ ഹൃദസ്പർശിയായ കുറിപ്പ് ശ്രദ്ധേയമാകുന്നു. മകളുടെ വളർച്ചയുടെ ഓരോ സ്പന്ദനവും അടയാളപ്പെടുത്തി ഒരമ്മയുടെ സ്നേഹം പുരട്ടിയ വാക്കുകളാലാണ് അശ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കുഞ്ഞനുജത്തിയ്​ക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന പദ്മയുടെ ചിത്രങ്ങളും  അശ്വതി പോസ്റ്റ് ചെയ്തിട്ടുണ്ട്,

അശ്വതി ശ്രീകാന്തിന്റെ പോസ്റ്റ് വായിക്കാം:

‘കുഞ്ഞുവാവ അടുത്തു കിടക്കുമ്പോഴൊക്കെ, അത് പത്മയാണെന്നാണ് പാതിയുറക്കത്തിൽ ഇപ്പോഴും എന്റെ തോന്നൽ...അത്രമേൽ അമ്മയോട് ഒട്ടിപ്പിടിച്ചിരുന്ന കുഞ്ഞിപ്പെണ്ണ് എത്ര വേഗമാണ് വളർന്ന് ഒരു എട്ടു വയസ്സുകാരിയായത്... എന്റെ കുഞ്ഞു വഴക്കാളി, എത്ര പെട്ടെന്നാണ് ഉത്തരവാദിത്വമുള്ള ചേച്ചിപ്പെണ്ണായത് ഒരു പാതി മനസ്സിൽ സന്തോഷിക്കുമ്പോഴും ഇത്ര വേഗം വളരേണ്ടിയിരുന്നില്ലെന്ന് മറുപാതി മനസ്സ് പറഞ്ഞു കൊണ്ടേയിരിക്കുന്നു !’

ചിത്രങ്ങൾക്ക് താഴെ പിറന്നാൾക്കുട്ടിയ്ക്കുള്ള ആശംസകൾ കൊണ്ടു നിറയുകയാണ്.  അമ്മ്ക്കും അച്ഛനും കുഞ്ഞാവയ്ക്കുമൊപ്പം പത്മയുടെ കൂട്ടുകാരും ചേർന്നുള്ള ആഘോഷങ്ങളുടെ ചിത്രങ്ങളാണ് അശ്വതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

English summary : Aswathy Sreekanth share photos on daughters birthday

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA