'ഞാനുമുണ്ട് സ്കൂളിലേയ്ക്ക്' : പെൺകുട്ടിക്ക് പിന്നാലെ കൂടിയ ആട് - വിഡിയോ

HIGHLIGHTS
  • കൂട്ടുകാരിയെ പിരിയില്ലെന്ന് ഉറപ്പിച്ച മട്ടിലാണ് ആടിന്റെ പോക്ക്
viral-video-of-a-goat-follows-young-girl-to-school-in-himachal-pradesh
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

'മേരിക്കുണ്ടൊരു കുഞ്ഞാട് മേനി കൊഴുത്തൊരു കുഞ്ഞാട്..' ഈ നഴ്സറി പാട്ടിൽ കേട്ടുപരിചയിച്ച കുഞ്ഞാടിനെ നേരിട്ട് കാണണമെങ്കിൽ നേരെ ഹിമാചൽപ്രദേശിലേക്ക് പോയാൽ മതി. മേരിക്കൊപ്പം പള്ളിക്കൂടത്തിൽ എത്തിയ കുഞ്ഞാടിനെക്കുറിച്ചുള്ള പാട്ട് സങ്കൽപത്തിൽ നിന്ന് ഉണ്ടാക്കിയത് ആണെങ്കിൽ ഇവിടെ ആട് യഥാർത്ഥത്തിൽ  കൂട്ടുകാരിക്കൊപ്പം സ്കൂളിലേക്ക് പോകാൻ തന്നെ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. 

ഹിമാചൽ പ്രദേശിലെ ഒരു മലയോര മേഖലയിൽ സ്കൂൾ യൂണിഫോം ധരിച്ച് ഇടവഴിയിലൂടെ നടന്നു നീങ്ങുന്ന ഒരു പെൺകുട്ടിയാണ് വിഡിയോയിലുള്ളത്. അവൾക്ക് തൊട്ടുപിന്നാലെ വെളുത്ത് തുടുത്ത ഒരു ആടിനെയും കാണാം. പെൺകുട്ടിയുടെ നടത്തത്തിന് വേഗം കൂട്ടിയാൽ അപ്പോൾ ആടും അതിനൊപ്പം ഓടിത്തുടങ്ങും. എന്തുവന്നാലും കൂട്ടുകാരിയെ പിരിയില്ലെന്ന് ഉറപ്പിച്ച മട്ടിലാണ് ആടിന്റെ പോക്ക്. 

അജയിത എന്ന ഡോക്ടറാണ് ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സെപ്റ്റംബർ 20ന് സമൂഹമാധ്യമങ്ങളിൽ എത്തിയ വിഡിയോ ഇതിനോടകം പതിനായിരക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു. സ്കൂളിലേക്ക് പോകുന്ന രണ്ടു കൂട്ടുകാർ എന്ന അടിക്കുറിപ്പോടെയാണ് ഡോക്ടർ അജയിത വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധം പലപ്പോഴും അനിർവചനീയമാണെന്നും വിഡിയോ ഏറെ ആസ്വദിച്ചു എന്നുമെല്ലാം നിരവധി ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്.

English summary : Viral video of- a goat follows young girl to school in Himachal Pradesh

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA