‘കുത്തിയിരുന്നു ശമ്പളം വാങ്ങാന്നാണോ നിന്റെ വിചാരം’ ; തങ്കപ്പനും കൊച്ചമ്മയുമായി പൊട്ടിച്ചിരിപ്പിച്ച് വിയയും നിയയും – വിഡിയോ

HIGHLIGHTS
  • സിനിമയിലെ വേഷവും അതേപോലെ പകർത്തിയിരിക്കുകയാണ് ഇരുവരും
viya-and-niya-imitating-comedy-scene-from-pattanapravesham-viral-video
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

ആറുവയസ്സുകാരി വിയയും മൂന്നുവയസ്സുകാരി നിയയും  ടിക്ടോക് വിഡിയോകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ  കുട്ടിത്താരങ്ങളാണ്. നാടോടിക്കാറ്റിലെ ദാസനും വിജയനുമായെത്തിയതാണ് ഇവരുടെ സൂപ്പർ ഹിറ്റ് വിഡിയോ.  ഇപ്പോഴിതാ പട്ടണ പ്രവേശത്തിലെ  ശ്രീനിവാസനും ഫിലോമിനയുമായെത്തി പൊട്ടിച്ചിരിപ്പിക്കുകയാണ് ഈ സഹോദരിമാർ. വിറകു കീറുന്ന തങ്കപ്പനായി അനിയത്തിയും കൊച്ചമ്മയായി ചേച്ചിയും അഭിനയിച്ചു തകർക്കുകയാണ് വിഡിയോയിൽ. സിനിമയിലെ ശ്രീനിവാസന്റേയും ഫിലോമിനയുടേയും വേഷവും അതേപോലെ പകർത്തിയിരിക്കുകയാണ് ഇരുവരും. 

ദാസനും വിജയനുമായെത്തി പല തവണ ഈ രണ്ട് കുരുന്നുകൾ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്. പിന്നെ മിഥുനം എന്ന സിനിമയിലെ ‘തേങ്ങ ഉടയ്ക്ക് സ്വാമി…’ എന്ന ഹിറ്റ് സീനുമായും ഇരുവരും എത്തിയിരുന്നു. ഈ കുരുന്നുകൾക്ക് സമൂഹമാധ്യമങ്ങളിൽ നിറയെ ആരാധകരുമുണ്ട്. 

ചേച്ചിയുടേയും അനിയത്തിയുടേയും ഡയലോഗ് പ്രസന്റേഷനും ക്യൂട്ട് എക്സ്പ്രഷനുമാണ് വിഡിയോകളുടെ വിജയം. ചെറുപ്രായത്തിൽ ഇത്രയും ഗംഭീര പ്രകടനം നടത്തുന്ന കുരുന്നുകൾ ഭാവിയിൽ വലിയ താരങ്ങളാകുമെന്ന് ഉറപ്പാണെന്നാണ് പലരും ഇവരുടെ വിഡിയോകൾക്ക് കമന്റുകൾ ചെയ്യുന്നത്.

ഇവരുടെ നാടോടിക്കാറ്റിലെ ദാസന്റേയും വിജയന്റേയും വിഡിയോ സംവിധായകൻ ജീത്തു ജോസഫും നടൻ അജു വർഗീസുമൊക്കെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. അച്ഛൻ റനീഷിനും അമ്മ ജിനിക്കുമൊപ്പം കുവൈറ്റിലാണ് ഇവർ താമസിക്കുന്നത്.

English sumary : Viya and Niya imitating comedy scene from Pattanapravesham- Viral video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA