ജെയ്ക്കിനും ലൂക്കിനും പിറന്നാൾ; ആശംസകളുമായി അജു വർഗീസ്

HIGHLIGHTS
  • ജെയ്ക്കിന്റേയും ലൂക്കിന്റേയും ഒരു മനോഹരമായ ചിത്രമാണ് പങ്കുവച്ചിരിക്കുന്ന
aju-varghese-post-birthday-wishes-to-jake-and-luke
SHARE

സിനിമാതാരം അജു വർഗീസിന്റെ ഇരട്ടക്കുട്ടികളായ ജെയ്ക്കിനും ലൂക്കിനുമിന്ന് പിറന്നാൾ. മക്കളുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് അജു ആശംസകൾ നേർന്നത്. അജുവിനും ഭാര്യ അഗസ്റ്റീനയ്ക്കും നാല് മക്കളാണ്. മൂത്തവരായ ഇവാനും, ജുവാനയും ഇരട്ടകളാണ്.  സിനിമാരംഗത്ത് നിന്നുൾപ്പെടെ നിരവധിപ്പേരാണ് ഈ ഇരട്ടകൾക്ക് ആശംസകളുമായെത്തിയത്.

2014 ലാണ് ഇരട്ടകളായ ഇവാനും ജുവാനയും ജനിക്കുന്നത്. 2016 ൽ അടുത്ത ഇരട്ടക്കുട്ടികളായ ജെയ്ക്കും ലൂക്കും ജനിച്ചു. ഇവാനും ജുവാനയും ജേക്കബിന്റെ സ്വർഗരാജ്യമെന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്

സോഷ്യൽ മീഡിയയിൽ  സജീവമായ അജു പക്ഷേ മക്കളുടെ ചിത്രങ്ങളോ വിശേഷങ്ങളോ പങ്കുവയ്ക്കാറില്ലായിരുന്നു. എന്നാൽ ഇപ്പോള്‍ ജെയ്ക്കിന്റേയും ലൂക്കിന്റേയും ഒരു മനോഹരമായ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. 

മുൻപ് മക്കളെ ചിത്രരചന പഠിപ്പിക്കുന്ന തന്റെ ചിത്രവും അജു പങ്കുവച്ചിരുന്നു. . 'ചിത്രരചന വളരെ സിമ്പിൾ അല്ലെ.... ദേ കണ്ടോ... ഇത്രേയുള്ളൂ!!! ' എന്ന അടിക്കുറിപ്പോടെ അജു പോസ്റ്റ് ചെയ്ത ആ ചിത്രത്തിന് നിറയെ ലൈക്കും കമന്റുകളുമായിരുന്നു. ഹാസ്യത്തിന്റെ അകമ്പടിയോടെ മലയാളസിനിമയിൽ തന്റേതായ ഇടം കണ്ടെത്തി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് അജു.

English summary : Aju Varghese post birthday wishes to Jake and Luke

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA