ADVERTISEMENT

കുഞ്ഞുകാര്യങ്ങളിൽ വരെ സങ്കടപ്പെടുന്ന കൊച്ചു കൂട്ടുകാർക്കും മുതിർന്നവർക്കും സന്തോഷം കണ്ടെത്താൻ ഒരു സൂപ്പർ ടിപ്പ് പറഞ്ഞു തരികയാണ് അവന്തിക എന്ന പാപ്പു. തന്റെ യൂട്യൂബ് ചാനലിലൂടെ പാപ്പു പറഞ്ഞുതരുന്ന കുഞ്ഞു  കാര്യം എല്ലാവർക്കും ജീവിതത്തിൽ പിന്തുടരാവുന്ന വലിയൊരു പാഠമാണ്. 

 

ഓരോ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന വിപരീത അനുഭവങ്ങളോർത്ത് സങ്കടപ്പെടാനാണെങ്കിൽ അതിനു മാത്രമേ എപ്പോഴും നേരമുണ്ടാകൂ. എന്നാൽ ഈ സങ്കടങ്ങളിൽ നിന്ന്  രക്ഷപ്പെടുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. അങ്ങനെ സങ്കടപ്പെട്ടിരിക്കുന്നവർക്ക് എങ്ങനെ സന്തോഷം സ്വയം കണ്ടെത്താനാവും എന്നത് പാപ്പു പഠിച്ചത് ഒരു കുഞ്ഞു ചെടിയിൽ നിന്നാണ്. 

 

ഒരു ദിവസം എന്തോ കാര്യത്തിന് വിഷമിച്ചിരുന്ന സമയത്ത്  ആശ്വാസം തേടി അമ്മമ്മയ്ക്കൊപ്പം ചെടികൾ നനയ്ക്കാൻ ഇറങ്ങിയതാണ് പാപ്പു. അപ്പോഴാണ് ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ  ചെടിച്ചട്ടിയിൽ കിടക്കുന്നത് കണ്ടത്. ഇത് എന്തിനാണെന്ന് ചോദിച്ചപ്പോൾ അമ്മമ്മ പറഞ്ഞ മറുപടി കുഞ്ഞു പാപ്പുവിനെ ഏറെ ചിന്തിപ്പിച്ചു. ചെടിച്ചട്ടിയിലിട്ടിരുക്കുന്ന വേസ്റ്റ് ചെടി വളമാക്കി ഉപയോഗിക്കുകയാണത്രേ. നടക്കാനോ സംസാരിക്കാനോ കഴിയാത്ത ചെടിയുടെ ചുവട്ടിൽ  അവശിഷ്ടങ്ങൾ ഇട്ടിട്ടും അതിനെ തന്റെ വളർച്ചയ്ക്കായി ചെടികൾക്ക് ഉപയോഗിക്കാമെങ്കിൽ വിഷമങ്ങളിൽ നിന്നും സന്തോഷം കണ്ടെത്താൻ മനുഷ്യനും സാധിക്കില്ലേ എന്നതായിരുന്നു പാപ്പുവിന്റെ മനസ്സിൽ കൂടി കടന്നു പോയത്. ഇതുതന്നെയാണ്  യൂട്യൂബ് ചാനലിലൂടെ ഈ കൊച്ചുമിടുക്കി നമുക്ക് പറഞ്ഞു തരുന്നതും. 

 

മനപ്പൂർവ്വവും അല്ലാതെയുമൊക്കെ നമ്മെ ആരെങ്കിലും വിഷമിപ്പിച്ചാൽ അത് ഓർത്തു ദുഃഖിച്ചിരിക്കാതെ മാനസികമായ വളരാനുള്ള വളമാക്കി അതിനെ മാറ്റണമെന്ന വലിയ കാര്യമാണ് പാപ്പു പങ്കുവെച്ചിരിക്കുന്നത്.

English summary : Avantika aka Pappu share her positive thoughts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com