ADVERTISEMENT

വലിയ മതിൽ ഇടിഞ്ഞ് വീഴുമ്പോഴും തന്റെ കുഞ്ഞിന് ഒരു പോറൽ പോലും ഏൽക്കാതെ കാത്തുരക്ഷിക്കുന്ന ഒരു അമ്മയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഐ.എഫ്.എസ് ഓഫീസറായ സുശാന്ത നന്ദയും ഈ വിഡിയോ പങ്കുവച്ച്. എവിടെ നിന്നുള്ള വിഡിയോ ആണെന്നോ, എന്ന് നടന്നതാണെന്നോ അദ്ദേഹം വ്യക്തമാക്കുന്നില്ല. ഇത്തരം അമ്മമാരെ നമുക്ക് ആവശ്യമുണ്ടെന്ന് കുറിച്ചാണ് അദ്ദേഹം ഈ നല്ല കാഴ്ച പങ്കുവച്ചത്.

 

വലിയ മതിലിന് ചുവട്ടിൽ ഇരിക്കുകയായിരുന്നു അമ്മയും കുഞ്ഞും. ഈ നിമിഷം മതിൽ ഇടിഞ്ഞ് താഴേക്ക് വീണു. കുഞ്ഞിന് മുകളിൽ വീഴാതിരിക്കാൻ ഒരു കുട പോലെ അമ്മ നിന്നു. വലിയ കല്ലുകൾ അമ്മയുടെ ദേഹത്തേക്ക് വന്ന് വീണെങ്കിലും കുഞ്ഞിന് ഒരു പരുക്ക് പോലും പറ്റിയില്ല. ഉടൻ തന്നെ മറ്റൊരാൾ വന്ന് കുഞ്ഞിനെ എടുത്തുമാറ്റുന്നതും വിഡിയോയിൽ കാണാം. 

 

English summary : Mother save child from falling wall - Viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com