ADVERTISEMENT

നിവിൻ പോളി പെൺമക്കളുടെ ദിനത്തിൽ മകൾ റോസ് ട്രീസയ്ക്ക് ആശംസകളുമായെത്തിയിരിക്കുകയാണ്. മകൾക്കൊപ്പമുള്ള മനോഹരമായ രണ്ട് ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ‘പ്രിയപ്പെട്ട രേസൂ നീ എന്നും എന്റെ മാലാഖയായിരിക്കും’ എന്ന കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ നിവിൻ സാധാരണ പങ്കുവയ്ക്കാറില്ല, അതുകൊണ്ടുതന്നെ മകള്‍ക്കൊപ്പമുള്ള ഈ ക്യൂട്ട് ചിത്രത്തിന് ആരാധകരേറെയാണ്. 2016 മേയ് 25 നാണ് റോസ് ട്രീസ ജനിച്ചത്. മക്കളുടെ പിറന്നാളിനാണ് സാധാരണ നിവിൻ സമൂഹമാധ്യമത്തിലൂടെ അവരുടെ ചിത്രം പങ്കുവയ്ക്കാറ്. റോസ് ട്രീസയുടെ കഴിഞ്ഞ പിറന്നാളിനും മകളുടെ ക്യൂട്ട് ചിത്രം നിവിൻ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിന് താഴെ സിനിമാ ലോകത്തുള്ളവരും ആരാധകരും അച്ഛനും മകൾക്കും സ്നേഹമറിയിച്ചെത്തി.

മകൾ ജനിച്ചപ്പോൾ തന്നെ ഒരു മിനി കൂപ്പര്‍ എസ് കാർ നിവിന്‍ പോളി സമ്മാനിച്ചിരുന്നു. മകൾക്കുള്ള ആ സൂപ്പർ സമ്മാനത്തിന്റെ ചിത്രം നിവിൻ തന്റെ ആരാധകർക്കായി മുൻപ് പങ്കുവച്ചിരുന്നു. നിവിന്റെയും റിന്നയുടെയും മൂത്ത മകൻ ദാവീദ് പോളി 2012 ലാണ് ജനിച്ചത്.

 

English summary : Nivin Pauly post daughter's day wish to his dughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com