കുഞ്ഞനുജത്തിയ്ക്ക് ഗുരുവായി വിയാൻ, കുസൃതിയുമായി സമിഷ; മക്കളുടെ യോഗപരിശീലന വിഡിയോ പങ്കുവച്ച് ശില്പ ഷെട്ടി

HIGHLIGHTS
  • ചിട്ടയായ ജീവിതരീതിയിലാണ് താരം മക്കളേയും വളർത്തുന്നത്
shilpa-shetty-shares-yoga-practice-video-of-son-viaan-and-daughter-samisha
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

സിനിമാതാരമെന്നതിനൊപ്പം ഒരു ഫിറ്റ്നസ് ഐക്കൺ കൂടിയാണ് ശിൽപ ഷെട്ടി. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ആരാധകർക്കു പ്രചോദനമാണ് അവർ. ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ഭക്ഷണരീതിയും പതിവായ വ്യായാമവും യോഗയുമാണ് ശിൽപയുടെ ശരീരസൗന്ദര്യ രഹസ്യം. ഇത്തരത്തിലുള്ള ചിട്ടയായ ജീവിതരീതിയിലാണ് താരം മക്കളേയും വളർത്തുന്നത്. ഇപ്പോഴിതാ മകൻ വിയാൻ തന്റെ കുഞ്ഞനുജത്തി സമിഷയെ യോഗ പരിശീലിപ്പിക്കുന്ന ഒരു ക്യൂട്ട് വിഡിയോയാണ് ശില്പ പങ്കുവച്ചിരിക്കുന്നത്. ആദ്യമൊക്കെ ചേട്ടന്റെ യോഗക്ലാസ് ശ്രദ്ധാപൂർവം നോക്കി കിടന്നെങ്കിലും പതിയെ കുസൃതിയുമായി വിയാനു ചുറ്റും കൂടുകയാണ് സമിഷ.

ഹൃദ്യമായൊരു കുറിപ്പിനൊപ്പമാണ് ശില്പ ഈ കുസൃതി യോഗക്ലാസിന്റെ വിഡിയോ പങ്കുവച്ചത്. ‘കുട്ടികൾ നനഞ്ഞ കളിമണ്ണ് പോലെയാണ്. ആരോഗ്യകരമായ ജീവിത ശൈലിയിലേക്കുള്ള അവരുടെ സമീപനത്തെ നാം നേരത്തെ തന്നെ രൂപപ്പെടുത്തണം. സമീകൃതാഹാരം ആസ്വദിക്കുക, ആരോഗ്യത്തോടെയിരിക്കുക, മനസ്സിന്റെയും ആത്മാവിന്റെയും നിയന്ത്രണം നേടുക എന്നിവ ശീലമാക്കുക. വിയാനിൽ ഞാൻ ചെയ്യാൻ ശ്രമിച്ചത് അതാണ്; ഇപ്പോൾ, അവൻ ആ ചുമതല ഏറ്റെടുക്കുകയും തന്റെ കുഞ്ഞ് അനുയായിയായ സമിഷയെ പഠിപ്പിക്കുകയും ചെയ്യുന്നത് എനിക്ക് അഭിമാനമാണ്. യോഗയോടുള്ള അവരുടെ ബന്ധം കാണുന്നത് അവർക്കു വേണ്ടി, അവരോടൊപ്പം ആരോഗ്യത്തോടെയിരിക്കാനുള്ള പ്രചോദനമാണ്.’

കുട്ടികൾക്ക് സമീകൃമായ ഭക്ഷണം നൽകേണ്ടതിന്റെ ആവശ്യകതയും ചെറുപ്പം മുതൽ ആരോഗ്യ കാര്യങ്ങളും വ്യായാമവും ശീലമാക്കുന്നതിന്റെ പ്രയോജനങ്ങളും അവർ വിശദീകരിക്കുകയാണ് ഈ കുറിപ്പിൽ. നിരവധി ആരാധകരാണ് ഈ കുരുന്നുകളുടെ വിഡിയോയ്ക്ക് ഇഷ്ടമറിയിച്ച് എത്തിയത്.

English Summary: Shilpa Shetty shares yoga practice video of son Viaan and daughter Samisha

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA