‘ആനയ്ക്ക് പച്ചവെള്ളം കൊടുക്കരുത്, ചുക്കുവെള്ളം കൊടുക്കണം’; ആനബഡായിയുമായി സുദീപ് പാലനാടിന്റെ മകൻ

HIGHLIGHTS
  • അവയ്ക്ക് നല്ല ഭക്ഷണവും വെള്ളവും കൊടുക്കണമെന്നാണ് ദേവൂട്ടൻ പറയുന്നത്
musician-sudeep-paladand-share-funny-video-of-his-son
SHARE

നാട്ടിൽ നിരവധി ആനകൾ ചരിഞ്ഞു കൊണ്ടിരിക്കുന്നതിൽ ഉത്ക്കണ്ഠാകുലനായ ഒരു കുട്ടി ആനപ്രേമിയുടെ രസകരമായൊരു വിഡിയോയാണിത്. സംഗീതജ്ഞൻ സുദീപ് പാലനാടിന്റ മകന്‍ ദേവസൂര്യൻ പാലനാട് ആണ് ഈ തകർപ്പൻ ആനപരിപാലന വിഡിയോയുമായി എത്തിയിരിക്കുന്നത്. ആനകളെ എങ്ങനെ പരിപാലിക്കണം അവയ്ക്ക് എന്തൊക്കെ ഭക്ഷണം കഴിക്കാൻ കൊടുക്കണം, എന്തൊക്കെ കൊടുക്കരുത് എന്നൊക്കെ വ്യക്തമായി പറയുകയാണ് ഈ ‘ആനവൈദ്യൻ’. ‘ആനബഡായി ചെയ്യാൻ അച്ഛന്റെ ഭാഗത്ത്‌ നിന്നു ഒരു സഹകരണവും ലഭിക്കില്ല എന്നു ഉറപ്പായ മകൻ സ്വന്തമായി ഒരു ശ്രമം നടത്തുന്നു.. ആനപരിപാലനം എന്ന വിഷയത്തിൽ തുടങ്ങി എങ്കിലും അവസാനം കംപ്ലീറ്റ് കയ്യിന്നു പോയി... ആനക്ക് ചുക്കുവെള്ളം കൊടുക്കാത്ത ആനമുതലാളിമാരേ ഞങ്ങൾ വേറെ കാണുന്നുണ്ട്.’ എന്ന സകരമായ കുറിപ്പിനൊപ്പമാണ് മകന്റെ വിഡിയോ സുദീപ് പങ്കുവച്ചിരിക്കുന്നത്.

ആനകൾ ചിരിഞ്ഞുകൊണ്ടിരിക്കുന്നതിനാൽ അവയ്ക്ക് നല്ല ഭക്ഷണവും വെള്ളവും കൊടുക്കണമെന്നാണ് ദേവൂട്ടൻ പറയുന്നത്. ആനയ്ക്ക് പച്ചവെള്ളം കേടാണ് അതുകൊണ്ട് അവയക്ക് ചുക്ക് വെള്ളം കൊടുക്കണമെന്നാണ് ഈ കുട്ടി ആനപ്രേമിയുടെ ഉപദേശം. അതുപോലെ ‘നമ്മൾക്ക് വേണ്ടാത്ത ഭക്ഷണമൊക്കെ പശുക്കൾക്കൊക്കെ കൊടുക്കില്ലേ അതൊന്നും ആനയ്ക്ക് കൊടുക്കാൻ പാടില്ല, അങ്ങനത്തെ ഭക്ഷണം കൊടുക്കാതിരിക്കുമ്പോഴാണ് ആനയ്ക്ക് നല്ല ശക്തിയും ആരോഗ്യവും കിട്ടുന്നത്’. ആനയ്ക്ക് അസുഖങ്ങൾ വരാതിരിക്കാനാണ് താനീ കാര്യങ്ങളൊക്കെ പറയുന്നതെന്നും ദേവൂട്ടൻ വ്യക്തമായി പറയുന്നു. ‘ആനകളോട് നന്നായി പെരുമാറിയാൽ ആനകളും നന്നായി പെരുമാറും’ എന്നു പറഞ്ഞാണ് ദേവൂട്ടൻ തന്റെ ആനബഡായി അവസാനിപ്പിക്കുന്നത്. 

ആനകളോടുള്ള കുരുന്നിന്റെ ഇഷ്ടം എത്രമാത്രമാണെന്ന്  ഈ വിഡിയോ പറഞ്ഞുതരും. തനിക്കറിയാവുന്ന ആനപരിപാലനം തന്നെക്കൊണ്ടാകും വിധം വളരെ വ്യക്തമായി പറഞ്ഞൊപ്പിക്കുകയാണ് ഈ കുരുന്ന്. ദേവൂട്ടന് അഭിനന്ദവുമായി നിരവധി കമന്റുകളാണീ വിഡിയോയ്ക്ക് താഴെ. 

English summary : Mucian Sudeep Paladand share funny video of his son Devasuryan

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA