'വിസിൽ പോട്' ; ധോണിയ്ക്ക് പ്രോത്സാഹനവുമായി സിവക്കുട്ടി, ചിത്രം വൈറൽ

HIGHLIGHTS
  • ധോണിയെപ്പോലെ തന്നെ താരമാണ് മകൾ സിവ
whistle-podu-ziva-cheering-mahendra-singh-dhoni-in-ipl
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

ധോണിയെപ്പോലെ തന്നെ താരമാണ് മകൾ സിവയും. അച്ഛൻ കളിക്കളത്തലാണെങ്കിൽ മകൾ സമൂഹമാധ്യമങ്ങളിലാണെന്നു മാത്രം. സിവയുടെ കുട്ടിക്കുറുമ്പുകൾ എന്നും ആരാധകർ ആഘോഷമാക്കാറുണ്ട്. വ്യാഴാഴ്ച ഷാർജയിൽ നടന്ന ചെന്നൈ സൂപ്പർ കിങ്സ്–സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ 2021 പോരാട്ടത്തിൽ സിവക്കുട്ടിയായിരുന്നു താരം. അച്ഛൻ ബാറ്റ് ചെയ്യുമ്പോൾ പ്രോത്സാഹനവുമായി സിവയുണ്ടായിരുന്നു. ഗ്രൗണ്ടിൽ ധോണിയുടെ തകർപ്പൻ പ്രകടനം നടക്കുമ്പോൾ വലിയ സ്‌ക്രീനിൽ പലതവണയാണ് സിവയെ കാണിച്ചത് ആവേശത്തിൽ വിസിൽ അടിക്കുന്ന സിവയ്‌ക്കൊപ്പം അമ്മ സാക്ഷിയും ഉണ്ടായിരുന്നു.  സിവയുടെ ഈ ചിത്രം സമൂഹമാധ്യമങ്ങളും ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.

ആരാധകർക്കൊപ്പം പപ്പയ്ക്കുവേണ്ടി വിസിലടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്യുന്ന സിവയുടെ ചിത്രങ്ങള്‍ കാണാൻ തന്നെ ക്യൂട്ടാണ്. മുന്‍പൊരു കളിക്കിടെ ധോണിക്ക് പ്രോത്സാഹനവുമായി എത്തിയ സിവയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അമ്മ സാക്ഷിയുടെ മടിയിൽനിന്ന് ‘പപ്പാ.. കമോൺ പപ്പാ..’ എന്നു നീട്ടിവിളിക്കുകയാണ് കുഞ്ഞു സിവ. ആവേശം മൂത്ത സിവയെ അടക്കിയിരുത്താൻ അമ്മ ശ്രമിച്ചെങ്കിലും സിവക്കുട്ടിയുണ്ടോ അടങ്ങിയിരിക്കുന്നു. ഈ മനോഹരമായ വിഡിയോ ചെന്നൈ സൂപ്പർകിങ്സ് ആണ് അവരുടെ ട്വിറ്റർ പേജിലൂടെ പങ്കുവച്ചിരുന്നത്. 

മലയാളത്തിൽ പാട്ടുപാടിയും അച്ഛനെ ഡാൻസ് പഠിപ്പിച്ചും കുറുമ്പുകാട്ടിയുമെല്ലാം സിവക്കുട്ടിയുടെ വിഡിയോ എത്താറുണ്ട്.  സിവയുടെ വിശേഷങ്ങളറിയാൻ ആരാധകർക്കേറെ ഇഷ്ടവുമാണ്

English summary : Whistle podu - Ziva cheering her dad Mahendra singh dhoni

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA