ADVERTISEMENT

കോവിഡ് വ്യാപനവും  ലോക്ഡൗണും കവർന്നെടുത്ത ആ സുന്ദരമായ കാലത്തെക്കുറിച്ചുള്ള ഒരു കുട്ടി പാട്ടുമായി എത്തിയിരിക്കുകയാണ് ഒൻപത് വയസ്സുകാരൻ ദക്ഷ് ജോർജ് ചെറി. ‘നോട്ട് പെർഫെക്ട് ഒ.കെ’ എന്ന റാപ്പ് ഗാനത്തിന് ചുവടുവച്ച് ദക്ഷ് പാടുന്ന ഒരോ വരികളും രസകരമാണ്.

ദക്ഷിന്റെ സങ്കടങ്ങളും ആഗ്രഹങ്ങളും ഒക്കെയാണ് ആ പാട്ടിലൂടെ പറയുന്നത്. കോവിഡും ലോക്ഡൗണുമൊക്കെ ഏറ്റവും കൂടുതല്‍ ബാധിച്ചത് കുട്ടികളെയാണല്ലോ. അവരുടെ കളിയും ചിരിയും ഉല്ലാസവുമെല്ലാം നാലു ചുവരുകൾക്കുളളിൽ മാത്രമായി ഒതുങ്ങി പോയി. നിത്യജീവിതത്തിലെ എല്ലാ സന്തോഷവും കോവിഡ് കവർന്നു. കുട്ടികൾ ഏറ്റവുമധികം മിസ്  ചെയ്യുന്നത് സ്കൂളും കൂട്ടുകാരേയുമൊക്കെയാണ്.  

പാട്ടിൽ പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളും കോവിഡ് ഈ  കാലത്ത് ആഗ്രഹിക്കാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല.  തൃക്കാക്കര നൈപുണ്യ സ്കൂളിലെ മൂന്നാം ക്ലാസുകാരനാണ് ദക്ഷ്. കൂട്ടുകാരുടെയും വീട്ടുകാരുടെയുമൊപ്പമുള്ള സന്തോഷ നിമിഷങ്ങളുും അവയുടെ നഷ്ടപ്പെടലുമൊക്കെയാണ് പാട്ടിന്റെ ഇതിവൃത്തം.

English summary :  ‘Not perfect rap’ song by nine year old Daksh George Cherry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com