ADVERTISEMENT

ഒരു പഴയ സൈക്കിളിന്റെയും ഡ്രമ്മിന്റെയും സഹായത്തോടെ ഒരു സ്കൂൾ കുട്ടി നിർമിച്ച വാഷിങ് മെഷീനിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. പല വീടുകളിലും വാഷിങ് മെഷീനിൽ തുണികഴുകുന്നത് പതിവാണ്. എന്നാൽ പലർക്കും വാഷിങ് മെഷീൻ സ്വന്തമാക്കുകയെന്നത് വിദൂര സ്വപ്നമാണ്. ഈ സന്ദർഭത്തിലാണ് ഒരു കുട്ടി പ്രതിഭ തകർപ്പൻ കണ്ടുപിടുത്തവുമായി എത്തിയിരിക്കുന്നത്. ‘ദേശി വാഷിങ് മെഷീൻ’ എന്ന പേരില്‍ വാർത്തകളിലിടം നേടുകയാണ് ഈ സ്കൂൾ കുട്ടിയുടെ കണ്ടുപിടുത്തം. ഒരു സൈക്കിളിന്റെ പിന്നിൽ വലിയ ഡ്രമ്മിൽ മെഷിനറി സംവിധാനം ഘടിപ്പിച്ചാണ് വ്യത്യസ്തമായ ഈ വാഷിങ് മെഷീൻ നിർമിച്ചിരിക്കുന്നത്.  ഈ കുട്ടിയെ പ്രശംസിച്ച് നിരവധിപ്പേരാണ് വിഡിയോയ്ക്ക് കമന്റുകൾ ചെയ്യുന്നത്. 

സ്കൂളിന്റെ ഒരു പ്രോജക്ടിന് കീഴിൽ വിഡിയോയിലെ വിദ്യാർത്ഥിയാണ് വാഷിങ് മെഷീൻ തയ്യാറാക്കിയതെന്ന് പറയപ്പെടുന്നു. സുഹൃത്തുക്കൾ നോക്കി നിൽക്കേയാണ് തന്റെ വാഷിങ് മെഷീന്റെ പ്രവർത്തനങ്ങൾ അവൻ കാണിക്കുന്നത്. ചെളി പുരണ്ട ഒരു തുണിക്കഷ്ണം  ഡ്രമ്മിൽ ഇട്ടതിന് ശേഷം പെഡലുകൾ ഉപയോഗിച്ച് സൈക്കൾ ചവിട്ടുകയാണ്. അല്പ സമയത്തിന് ശേഷം ആ തുണി പുറത്തെടുക്കുമ്പോൾ അത് പൂർണ്ണമായും വൃത്തിയായതായി കാണുന്നു.  കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. ‘ദേസി വാഷിങ് മെഷീൻ’ എന്ന അടിക്കുറിപ്പോടെ സ്റ്റോറീസ് 4 മീംസ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

 

English summary : School boy made desi washing machine with cycle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com