‘എത്ര വേഗമാണ് നീ വളർന്നത്’: ഒപ്പം നിന്നതിന് ആരാധകർക്ക് നന്ദി അറിയിച്ച് മേഘ്ന രാജ്– വിഡിയോ

HIGHLIGHTS
  • ആരാധകർ എപ്പോഴും തങ്ങളോടൊപ്പം ഒപ്പമുണ്ടായിരുന്നുവെന്നും മേഘ്ന കുറിക്കുന്നു
actress-meghana-raj-share-photos-with-son–raayan
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

അഭിനേത്രി മേഘ്ന രാജ് മകൻ റയാന്റെ വളർച്ചയുടെ ഒരോ ഘട്ടവും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കുഞ്ഞുരാജകുമാരന് പതിനൊന്നു മാസം പൂർത്തിയായതിന്റെ സന്തോഷത്തിൽ ഒരു മനോഹരമായ വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. മകന് പതിനൊന്നു മാസമായി, അവൻ വളരെ വേഗം വളർന്നുവെന്നും വളർച്ചയുടെ ഒരോ ഘട്ടവും ആഘോഷിക്കുവാൻ ആരാധകർ എപ്പോഴും തങ്ങളോടൊപ്പം ഒപ്പമുണ്ടായിരുന്നുവെന്നും മേഘ്ന കുറിക്കുന്നു. അതിനാൽ ആരാധകർക്ക് ജൂനിയർ ചീരുവിന്റെ വകയായി നന്ദി അറിയിക്കുകയാണ് മേഘ്ന.

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഉണ്ണിക്കണ്ണനായി ഒരുങ്ങിയ ജൂനിയർ ചീരുവിന്റെ ചിത്രം നേരത്തെ  മേഘ്ന പങ്കുവച്ചിരുന്നു. ജൂനിയർ ചീരു എന്നു പറഞ്ഞാണ് മേഘ്ന പലപ്പോഴും മകന്റെ വിശേഷങ്ങള്‍ പോസ്റ്റ് ചെയ്യാറ്. പത്ത് മാസമായപ്പോഴും മകന്റെ മനോഹരമായ ചിത്രം ആരാധകരുമായി പങ്കുവച്ചിരുന്നു. മകന്റെയൊപ്പമുള്ള നിമിഷങ്ങളാണ് നടി മേഘ്നയുടെ ജീവിതം. മേഘ്ന മൂന്ന് മാസം ഗർഭിണിയായിരിക്കെയാണ് ഭർത്താവ് ചീരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്. ആ തീരാവേദനയിലും മേഘ്ന പിടിച്ചു നിന്നത് മകൻ മൂലമാണ്. 

മകന്റെ  ഓരോ കുഞ്ഞു വിശേഷങ്ങളും നടി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കുഞ്ഞ് ചീരുവിനോടുള്ള ഇഷ്ടം കൊണ്ട് നിറയുകയാണ് വിഡിയോയ്ക്ക് താഴെ. റയാന് ആശംസകളുമായി നിരവധിപ്പേരാണ് എത്തിയത്. ജൂനിയർ ചീരു സൂപ്പർ ക്യൂട്ടാണെന്നാണ് ആരാധകരുടെ കമന്റുകൾ. കുഞ്ഞു ചീരഞ്ജീവിയെ പോലെ തന്നെയാണ് കാണാനെന്നാണ് ആരാധകരുടെ കമന്റുകൾ. 

English summary : Actress Meghana Raj share photos with son Raayan

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA