ADVERTISEMENT

നടൻ ജോജു ജോർജ് മകൻ പപ്പുവിന്റെ പത്താം പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ തന്റെ സമൂഹമധ്യമ പേജിലൂടെ പങ്കുവച്ചിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകനായ പപ്പുവിന് ഫുഡ്ബോൾ തീമിലുള്ള കേക്കാണ് പത്താം പിറന്നാളിന് സമ്മാനിച്ചത്.‘പപ്പുവിന് പത്ത് വയസ്സ്, പത്തുമ്മ’ എന്ന കുറിപ്പോയാണ് ജോജു മകന്റെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചത്. സിനിമാ രംഗത്തുനിന്ന് ശ്വേത മേനോൻ, ഗീതു മോഹൻദാസ്, രമേഷ് പിഷാരടി, സരിത ജയസൂര്യ തുടങ്ങി നിരവധിപ്പേർ പപ്പുവിന് പിറന്നാൾ ആശംസകളുമായെത്തി.

ജോജുവിന് സാറ, ഇയാൻ വിയാൻ എന്നീ മൂന്ന് മക്കളാണുള്ളത്, പാത്തു, അപ്പു, പപ്പു എന്നാണ് ഇവരുടെ വിളിപ്പേരുകൾ. അപ്പനും മക്കളും ചേർന്നുള്ള നിരവധി വിഡിയോകളാണ് ജോജു സമൂഹമാധ്യമ പേജിൽ പങ്കുവയ്ക്കാറുള്ളത്, അതിൽ അധികവും മക്കളുമൊന്നിച്ചുള്ള പാട്ട് വിഡിയോകളാണ്.  മക്കളുടെ പാട്ടുകളും വിശേഷങ്ങളും അഭിമാനപൂർവം അദ്ദേഹം പങ്കുവയ്ക്കാറുണ്ട്.

English summary : Joju George post birthday wishes to his son Pappu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com