‘ഡിയറസ്റ്റ് ഡാർലിങ് ദാദാജി’യ്ക്ക് പിറന്നാൾ ആശംസകളുമായി ആരാധ്യ

HIGHLIGHTS
  • അമിതാബ് ബച്ചന്റെ 79-ാം പിറന്നാളായിരുന്നു ഒക്ടോബർ 11ന്
aishwarya-rai-post-photo-aaradhya-and-amitabh-bachchan-on-his-birthday
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

ഐശ്വര്യ റായ് ബച്ചൻ തന്റെ ജീവിതത്തിലെ  മനോഹരമായ നിമിഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റുചെയ്യാറുണ്ട്. ഇത്തവണ മകൾ ആരാധ്യ മുത്തച്ഛനുമൊത്ത് നിൽക്കുന്ന ഒരു മനോഹരമായ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ആരാധ്യ തന്റെ പ്രിയപ്പെട്ട ദാദാജിയ്ക്ക് ജന്മദിനം ആശംസിക്കുന്ന ഈ ചിത്രത്തിന് നിരവധി ആരാധകരാണ്. അമിതാബ് ബച്ചന്റെ 79-ാം പിറന്നാളായിരുന്നു ഒക്ടോബർ 11ന്. ദാദാജിയ്ക്ക് കൊച്ചുമകളുടെ പിറന്നാൾ സമ്മാനമായാണ് ഈ ചിത്രം ഐശ്വര്യ പോസ്റ്റ് ചെയ്തത്.

ഐശ്വര്യ റായ് തന്റെ പങ്കുവയ്ക്കുന്ന എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു മെച്ചമാണ്. സാധാരണ തന്റെയും മകൾ ആരാധ്യയുടേയും ചിത്രങ്ങളാണ് ആഷ് പങ്കുവയ്ക്കുന്നത്. ആരാധ്യയും മുത്തച്ഛൻ അമിതാഭ് ബച്ചനുമൊത്ത ആ മനോഹരമായ ചിത്രത്തിന് യാതൊരു അടിക്കുറിപ്പുകളുടേയും ആവശ്യമില്ല.

‘ഹാപ്പി ബർത്ത് ഡേ ഡിയറസ്റ്റ് ഡാർലിങ് ദാദാജി’ എന്ന കുറിപ്പോടെയാണ് ഐശ്വര്യ പോസ്റ്റ് മുത്തച്ഛന്റേയും കൊച്ചുമോളുടേയും ചിത്രം പങ്കുവച്ചത്. ആരാധ്യയ്​ക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുെമാക്കെ അമിതാബ് ബച്ചനും പങ്കുവയ്ക്കാറുണ്ട്. ആരാധ്യ തന്റെ ടിയാര ഹെയർ ബാന്‍ഡ് മുത്തച്ഛന്റെ തലയിൽ വച്ചിട്ട് കുസൃതിച്ചിരിയുമായി നിൽക്കുന്ന ചിത്രം മുന്‍പ് ബച്ചൻ പങ്കുവച്ചിരുന്നു. ആ ചിത്രത്തിന് ആരാധകരേറയായിരുന്നു. 

ആരാധ്യയുടെ കുറുമ്പുകളെ കുറിച്ച് ബച്ചന്‍ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തന്റെ എഴുത്തുമേശയിലെത്തി അവിടെയിരിക്കുന്ന പേനയൊക്കെ എടുത്ത് ഓരോന്നെഴുതാനും ലാപ്ടോപ്പിൽ കുത്തിക്കളിക്കാനും ഈ കുറുമ്പിക്ക് വല്യ ഇഷ്ടമാണത്രേ. താനിതൊക്കെ നന്നായി ആസ്വദിക്കുകയാണെന്നും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു

അമിതാബ് ബച്ചന് മൂന്ന് കൊച്ചു മക്കളാണുള്ളത്. മകൾ ശ്വേതയ്ക്ക് നവ്യ നവേലി എന്ന മകളും അഗസ്ത്യ എന്ന മകനുമാണുള്ളത്. പിന്നെ മകൻ അഭിഷേകിന്റേയും ഐശ്വര്യയുടേയും ഏക മകൾ ആരാധ്യയും. ആരാധ്യയും മുത്തച്ഛൻ അമിതാഭ് ബച്ചനുമൊത്ത മനോഹരമായ ചിത്രങ്ങൾ ഐശ്വര്യ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. 

English summary: Aishwarya Rai post photo Aaradhya and Amitabh Bachchan on his birthday

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA