'പപ്പയോടൊപ്പം എന്റെ ആദ്യ വിമാനയാത്ര’; പൈലറ്റായ അച്ഛനെ വിമാനത്തിൽ കണ്ട മകൾ – വിഡിയോ

HIGHLIGHTS
  • പൈലറ്റിനെ പപ്പാ എന്ന് സന്തോഷത്തോടെ വിളിക്കുകയാണ് കുഞ്ഞ് ഷനായ
little-girl-gets-excited-to-see-father-as-pilot-on-her-flight
SHARE

അപ്രതീക്ഷിതമായി അച്ഛനെ പൈലറ്റിന്റെ വേഷത്തിൽ വിമാനത്തിൽ കണ്ടപ്പോഴുള്ള മകളുടെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഷനായ മോട്ടിഹാർ എന്ന കുഞ്ഞുമോളാണ് 'പൈലറ്റ് അച്ഛനെ' കണ്ടതിന്റെ സന്തോഷം പ്രകടിപ്പിക്കുന്നത്. കോക്ക്പിറ്റിന്റെ വാതിൽക്കൽ നിൽക്കുന്ന പൈലറ്റിനെ ‘പപ്പാ’ എന്ന് സന്തോഷത്തോടെ വിളിക്കുകയാണ് കുഞ്ഞ് ഷനായ.

അച്ഛൻ തിരിച്ച് കൈവീശിക്കാണിച്ച് മകളോട് ചിരിക്കുന്നുമുണ്ട്. പുറപ്പെടാനിരിക്കുന്ന വിമാനത്തിലേക്ക് യാത്രക്കാർ കയറുന്നതും വിഡിയോയിൽ കാണാം. ഷനായക്ക് സ്വന്തമായി ഇൻസ്റ്റഗ്രാം പേജൊക്കെയുണ്ട്. അതിലൂടെ അമ്മയാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 'പപ്പയോടൊപ്പം എന്റെ ആദ്യ വിമാനയാത്ര, എന്നെ പപ്പ ഡൽഹിയിലേക്ക് പറത്തി, പപ്പയെ കണ്ടതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഇതുവരെയുള്ള എന്റെ ഏറ്റവും നല്ല ഫ്ലൈറ്റ് യാത്രയാണിത്... ലവ് യു പപ്പ' എന്നാണ് ഷനായയുടെ വിഡിയോക്ക് കുറിച്ചിരിക്കുന്നത്.

വിഡിയോയ്ക്ക് ഇതിനോടകം 1.2 മില്യൺ കാഴ്ചക്കാരെയാണ് ലഭിച്ചത്. നിരവധി ലൈക്കുകളും കമന്റുകളും ഷനായക്ക് ലഭിക്കുന്നുണ്ട്. വിഡിയോ എത്ര കണ്ടിട്ടും മതിയാകുന്നില്ലെന്നാണ് പലരും പറയുന്നത്. ഇത് അമൂല്യ കാഴ്ചയെന്നും ചിലർ കുറിക്കുന്നു.

English summary : Little girl gets excited to see father as pilot on her flight

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA