സ്പൂൺ മൈക്ക് ആക്കി, ആശുപത്രി കിടക്കയിൽ പാടി തകർത്ത് കുരുന്ന്: വൈറലായി വിഡിയോ

HIGHLIGHTS
  • പ്രിയപ്പെട്ട ഗാനം വാർഡിലെ ടിവിയിൽ വന്നപ്പോൾ മിഗുവലിന് കൂടെ പാടാതിരിക്കാനായില്ല
toddler-sings-on-hospital-bed-in-brazil-viral-video
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

ആശുപത്രി കിടക്കയിൽ നിന്ന് പാട്ട് പാടുന്ന ഒരു കൊച്ചുകുട്ടിയുടെ മനോഹരമായ വിഡിയോ വൈറലാകുന്നു. ഗ്യാസ്ട്രോഎന്റൈറ്റിസ് ചികിത്സയ്ക്കായി  ബ്രസീലിലെ ഒരു ആശുപത്രി വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട മിഗുവൽ എന്ന കുരുന്നാണ് തന്റെ സംഗീത കച്ചേരിയിലൂടെ ലോകമാകമാനം ആരാധകരെ സ്വന്തമാക്കിയത്. തന്റെ പ്രിയപ്പെട്ട ഗാനം വാർഡിലെ ടിവിയിൽ വന്നപ്പോൾ മിഗുവലിന് കൂടെ പാടാതിരിക്കാനായില്ല. കൈയ്യിൽ കിട്ടിയെ സ്പൂൺ മൈക്ക് ആക്കി തകർത്തങ്ങ് പാടുകയാണ് ഈ കുട്ടി ഗായകൻ. 

ഗായകനും ഗാനരചയിതാവുമായ പെരികിൾസ് ഫാരിയ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഈ ക്ലിപ്പ് പങ്കുവച്ചയുടനെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിച്ചു. ആശുപത്രിയിലെ ബുദ്ധിമുട്ടുകൾക്കിടയിലും തന്റെ പ്രിയ ഗാനത്തിനൊത്ത് വളരെ ഊർ‍‍‍ജസ്വലനായി പാടുകയും ന‍‍‍ൃത്തം വയ്ക്കുകയും ചെയ്യുന്ന ഈ കുരുന്നിനെ അഭിന്ദനങ്ങൾകൊണ്ട് മൂടുകയാണ് സോഷ്യൽലോകം. ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മിഗുവൽ ഇപ്പോൾ വീട്ടിലെത്തിയെന്നും സുഖമായിരിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു.

English summary: Toddler sings on hospital bed in Brazil- Viral video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA