ADVERTISEMENT

റുവാണ്ടയിലെ സാൻസിമാൻ എല്ലിയെ എല്ലാവർക്കും പരിചയം കാണും. കുറച്ചു നാളുകൾക്ക് മുമ്പാണ് സാൻസിമാൻ എല്ലി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യഥാർഥ ജീവിതത്തിലെ മൗഗ്ലി എന്നറിയപ്പെടുന്ന സാൻസിമാൻ കാട്ടിലാണ് കഴിഞ്ഞിരുന്നത്. ഇപ്പോഴിതാ സാൻസിമാന്റെ പുതിയ ഒരു ചിത്രമാണ് വൈറലാകുന്നത്. സ്യൂട്ട് ധരിച്ച് സ്കൂളിൽ പോകുന്ന ചിത്രമാണിത്.

 

1999–ൽ ജനിച്ച സാൻസിമാന് മൈക്രോസെഫാലി എന്ന രോഗം ബാധിക്കുകയാരുന്നു. തല തീരെ ചെറുതായിട്ടാകും ഈ രോഗം ബാധിച്ച കുഞ്ഞുങ്ങൾ ജനിക്കുക. സാൻസിമാന്റെ രൂപം കാരണം ആളുകൾ അവനെ അകറ്റി. സാൻസിമാനെ പലപ്പോഴും നാട്ടുകാർ ഭീഷണിപ്പെടുത്തുകയും ഗ്രാമത്തിൽ നിന്ന് ഓടിക്കുകയും ചെയ്യാറുണ്ടെന്ന് സാൻസിമാന്റെ അമ്മ 2020–ൽ വെളിപ്പെടുത്തിയിരുന്നു. സാൻസിമാനും കേൾവിയും സംസാരശേഷിയും ഇല്ല. ഇതു മൂലം സ്കൂളിലും പോകാൻ സാധിച്ചിരുന്നില്ല. റുവാണ്ടയിലെ ഒരു ടിവി ചാനൽ സാൻസിമാന്റെ ഉന്നമനത്തിനായി ഒരു ക്രൗഡ് ഫണ്ടിങ് നടത്തിയിരുന്നു. എല്ലിയെയും കുടുംബത്തെയും സഹായിക്കാൻ ചാനൽ ഒരു പേജും ആരംഭിച്ചു.

 

ഒരിക്കൽ പരിഹസിക്കപ്പെട്ട രൂപം കൊണ്ടുതന്നെ ഇന്ന് എല്ലി കയ്യടികൾ നേടുകയാണ്. വെളുത്ത ഷർട്ടും കറുത്ത സ്യൂട്ടുമൊക്കെ ധരിച്ച് ഇപ്പോൾ സാൻസിമാൻ സ്കൂളിൽ പോകുകയാണ്. റുവാണ്ടയിലെ ഗിസെനിയിലെ ഉബുംവെ സെന്ററിലെ സ്പെഷ്യൽ സ്കൂളിലാണ് സാൻസിമാൻ ചേർന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

English Summary : Man known as real life Mowgli now wears a suit and goes to school 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com