ADVERTISEMENT

മകൾ ദീപ്തകീർത്തിയുടെ പിറന്നാൾ കെങ്കേമമാക്കി ഗിന്നസ് പക്രുവും കുടുബവും. കോവിഡ് കാലം വഴിമുടക്കിയ ആഘോഷങ്ങളെ തിരികെ പിടിക്കാൻ മൂന്നാറിലെ ഒരു റിസോട്ടിലായിരുന്ന പക്രു മകൾക്കുള്ള പിറന്നാൾ സമ്മാനമൊരുക്കിയത്. ഇത്തവണത്തെ പിറന്നാൾ ആഘോമാക്കാമെന്ന മകൾക്കു കൊടുത്ത വാക്ക് പാലിച്ച് പിറന്നാൾ മൂന്നാറിലായിരുന്നു. മകൾക്കൊപ്പം മൂന്നാറിന്റെ ഭംഗി ആസ്വദിക്കുന്ന പക്രുവിനേയും കുടുബത്തേയും വിഡിയോയിൽ കാണാം. ദീപ്തകീർത്തിയുടെ നേതൃത്വത്തിലായിരുന്നു പിറന്നാൾ ആഘോഷങ്ങളും രാത്രിയിലെ ക്യാമ്പ് ഫയറുമൊക്കെ.

മകൾക്കൊപ്പമുള്ള വിഡിയോകളും വിശേഷങ്ങളും പക്രു തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പരിസ്ഥിതി ദിനത്തിൽ മകൾക്കൊപ്പം വൃക്ഷത്തൈ നടുന്ന വിഡിയോ അദ്ദേഹം പങ്കുവച്ചിരുന്നു.  മകൾക്ക് സർപ്രൈസായി നായക്കുട്ടിയെ സമ്മാനിക്കുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗിന്നസ് പക്രു അഭിനയിച്ച ‘അദ്ഭുതദ്വീപി’ലെ ചക്കരമാവിന്റെ കൊമ്പത്തിരിക്കണ മാമ്പഴം പോലത്തെ... എന്ന പാട്ടിനാണ് ദീപ്ത കീർത്തി ചുവടുവയ്ക്കുന്ന  വിഡിയോയും അദ്ദേഹം പങ്കുവച്ചിരുന്നു. 

ദീപ്തകീർത്തി ചില നൃത്തപരിപാടികളൊക്കെയായി കലാരംഗത്തേക്കു വരുന്നുണ്ട്. ഡാൻസിനൊപ്പം വരയും ഇഷ്ടമാണ്. സിനിമകളോടും താൽപര്യമുണ്ട്. അവളുടെ താൽപര്യം എന്താണോ അതു പ്രോത്സാഹിപ്പിക്കാനാണ് തന്റെയും ഭാര്യ ഗായത്രിയുടെയും തീരുമാനമെന്നും  അദ്ദേഹം പറഞ്ഞിരുന്നു

അച്ഛന്റെയൊപ്പം ഇടയ്ക്കിടെ ഇത്തരം പരിപാടികൾക്കൊക്കെ ദീപ്തകീർത്തി പോകാറുണ്ട്. കുറെയേറെ കഴിവുകൾ കൊണ്ട് ആളുകളുടെ മനസ്സിലും ഗിന്നസ് ബുക്കിലും ഇടം നേടിയ ആളാണ് നമ്മുടെ പ്രിയപ്പെട്ട അജയകുമാർ. 2006 ലായിരുന്നു അജയകുമാർ വിവാഹിതനായത്.

English Summary : Guinness Pakru post birthday celebration video his daughter

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com