സ്വാതിയ്ക്കിഷ്ടം ശാസ്ത്രം, ഗൗരിയ്ക്ക് പക്ഷികളെ; റെക്കോർഡ് നേട്ടങ്ങളുമായി സഹോദരിമാർ

HIGHLIGHTS
  • സഹോദരിമാർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുകയാണ്
two-sisters-bags-india-book-of-records
സ്വാതി,, ഗൗരി
SHARE

വ്യത്യസ്ത മേഘലകളിലാണ് ഈ സഹോദരിമാർക്ക് താല്പര്യം പക്ഷേ റെക്കോർഡ് നേട്ടത്തിൽ രണ്ടാള്‍ക്കും നല്ല ഐക്യമാണ്. ശാസ്ത്രവിഷയങ്ങളിലാണ് പതിനൊന്ന് വയസ്സുകാരിയായ സ്വാതിയ്ക്ക് താല്പര്യം. എട്ട് വയസ്സുകാരി ഗൗരിയ്ക്ക് ആകട്ടെ പക്ഷികളോടാണ് ഇഷ്ടം. കഴിഞ്ഞ വേനൽ അവധിക്കാലത്താണ് ഇരുവരും താൽപ്പര്യമ്മുള്ള  ഈ വിഷയങ്ങളിൽ കൂടുതൽ പ്രാവീണ്യം നേടിയത്. ഇപ്പോഴിതാ ഈ ഇഷ്ടങ്ങൾ കൊണ്ട് ഈ സഹോദരിമാർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുകയാണ്.

ശാസ്ത്രവിഷയങ്ങളിൽ ഉള്ള താല്പര്യമുള്ള സ്വാതിയ്ക്ക് വായന, ഓരോ കണ്ടുപിടുത്തങ്ങളുടെ പുറകിലും ഉള്ള ശാസ്ത്രഞ്ജരുടെ പരിശ്രമം ഇവയെല്ലാമാണ് ഇഷ്ട വിഷയങ്ങൾ. പതിനൊന്നാം വയസ്സിൽ 59 സെക്കൻഡ് കൊണ്ട് 50 ശാസ്ത്രഞ്ജരെ അവരുടെ ചിത്രം കണ്ടു തിരിച്ചറിഞ്ഞാണ് ഈ മിടുക്കി റെക്കോർഡ് സ്വന്തമാക്കിയത്.

ഗൗരി ആകട്ടെ എട്ടാം വയസ്സിൽ ഒരു മിനിറ്റ് കൊണ്ട് 70 പക്ഷികളെ അവയുെട ചിത്രം കണ്ടു തിരിച്ചറിഞ്ഞാണ് റെക്കോർഡ് നേടിയത്. ചെറുപ്പം മുതലേ പക്ഷികളെ കുറിച്ചറിയാനും ഒരോ പക്ഷിയുടേയും പേരും, പ്രത്യേകതകളും ചോദിച്ചു മനസ്സിലാക്കുവാനും വളരെ താല്പര്യമാണ് ഗൗരിയ്ക്ക്.

ദുബായിൽ ജെംസ് അവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ വിദ്യാർഥികളാണിവർ. സ്വാതി ആറാം ക്ലാസ്സിലും ഗൗരി മൂന്നാം ക്ലാസ്സിലും പഠിക്കുന്നു. ദുബായിൽ ജോലി ചെയ്യുന്ന തൃശ്ശൂർ സ്വദേശികളായ ഷരുൺ കരുണാകരന്റേയും, അദ്ധ്യാപികയും എഴുത്തുകാരിയുമായ ജിത ഷരുണിന്റേയും മക്കളാണിവർ.

English Summary : Two sisters bags india book of records

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA