ADVERTISEMENT

കേക്ക് നിര്‍മിച്ച്  ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരിക്കുകയാണ് ആലപ്പുഴയിലെ അഞ്ചാം ക്ലാസുകാരി അല സല്‍മ. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബേക്കര്‍ എന്ന റെക്കോര്‍ഡ് ആണ് അല സല്‍മയ്ക്ക് ലഭിച്ചത്. ആലപ്പുഴ സെന്‍റ് ജോസഫ്സ് സ്കൂളിലെ വിദ്യാര്‍ഥിയാണ് അല സല്‍മ.

അല സല്‍മ ആലപ്പുഴ പവര്‍ ഹൗസ് വാര്‍ഡില്‍  കൊച്ചിങ്ങാംപറമ്പില്‍ റിയാസിന്‍റെയും ഷെറീനയുടെയും മകളാണ്. കഴിഞ്ഞ വര്‍ഷമാണ് കേക്കുണ്ടാക്കാന്‍ തുടങ്ങിയത്. ഇന്ത്യ ബുക്ക് റെക്കോര്‍ഡ്സില്‍ ഇടംകിട്ടിയ അല സല്‍മ അമ്മ ഷെറീനയില്‍ നിന്നാണ് കേക്ക് നിര്‍മാണം പഠിച്ചത്.

അല സല്‍മയുടെ കേക്ക് നിര്‍മാണത്തെക്കുറിച്ചറിഞ്ഞ് നിരവധിപേരാണ് ഇപ്പോള്‍ ആവശ്യക്കാരായി എത്തുന്നത്. കൂട്ടുകാരുടെയും ബന്ധുക്കളുടെയുമെല്ലാം ജന്മദിനാഘോഷങ്ങള്‍ക്ക് കേക്ക് നല്‍കുന്നത് അലയാണ്. ഇതുവരെ 25 ലധികം കേക്കുകള്‍ നിര്‍മിച്ചുകഴിഞ്ഞു.

കേക്ക് നിര്‍മാണത്തിനു പുറമേ ബോട്ടില്‍ ആര്‍ട്ട്, ചിത്രരചന എന്നിവയിലും മികവുണ്ട്. യൂട്യൂബ് ചാനല്‍ തുടങ്ങാനുള്ള ആലോചനയിലാണ്.  ഡോക്ടറായശേഷം ഐഎഎസുകാരിയാകണമെന്ന ഭാവിയിലെ ആഗ്രഹവും അല സല്‍മ പങ്കുവയ്ക്കുന്നു.

English summary : Youngest cake baker in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com