മക്കൾക്കൊപ്പമുള്ള സുന്ദരനിമിഷങ്ങൾ പങ്കുവച്ച് സംവൃത: വിഡിയോ

HIGHLIGHTS
  • സംവൃതയുടെ ഈ വിഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു
samvritha-sunil-posts-pics-of-with-her-kids
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

ചലച്ചിത്രലോകത്ത് നിലവിൽ സജീവമല്ലെങ്കിലും നടി സംവൃതാ സുനിൽ മലയാളി പ്രേക്ഷകർക്ക് ഇപ്പോഴും ഇഷ്ടതാരം തന്നെയാണ്. സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ ആരാധകർ ഇരുംകൈയും നീട്ടി സ്വീകരിച്ചുക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ മക്കൾക്കൊപ്പം പങ്കിടുന്ന സന്തോഷ നിമിഷങ്ങളുടെ വിഡിയോ  ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് സംവൃത. 

ഭർത്താവ് അഖിലിനും മകൾക്കുമൊപ്പം യു എസിലാണ് സംവൃത താമസമാക്കിയിരിക്കുന്നത്. മൂത്തമകൻ അഗസ്ത്യയ്ക്കും ഇളയമകൻ രുദ്രയ്ക്കുമൊപ്പം പുറംകാഴ്ചകൾ കണ്ടുനടക്കുന്നതിന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. രുദ്രയെ കൈപിടിച്ചു നടത്തുന്നതും അഗസ്ത്യയ്ക്കൊപ്പം അരുവിയ്ക്ക് സമീപത്തുകൂടി കാഴ്ചകൾ ആസ്വദിച്ചു നടക്കുന്നതും എല്ലാം പകർത്തിയിട്ടുണ്ട്. 

പതിവുപോലെ സംവൃതയുടെ ഈ വിഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വിഡിയോ പങ്കുവച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ മുപ്പതിനായിരത്തോളം ആളുകൾ കണ്ടുകഴിഞ്ഞു.

English Summary : Samvritha Sunil posts pics of with her kids

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA