പാപ്പരാസികളോട് മാറിനിൽക്കാൻ പറഞ്ഞ് സണ്ണി ലിയോണിന്റെ മക്കൾ: ഏറെ ക്യൂട്ട് എന്ന് ആരാധകർ

HIGHLIGHTS
  • സി മാധ്യമങ്ങളോട് പ്രതികരിക്കുന്ന കുട്ടികളുടെ ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്
sunny-leone-s-kids-chant-back-off-tell-paparazzi
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

ബോളിവുഡ് താരം സണ്ണി ലിയോണിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എപ്പോഴും ആരാധകശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഏറ്റവും ഒടുവിലായി പുറത്തുവന്ന വിഡിയോയുടെ കാര്യവും അങ്ങനെതന്നെ. തന്റെ മൂന്നു മക്കളുമായി നഗരത്തിലെത്തിയ താരത്തിന് ചുറ്റുംകൂടിയ പാപ്പരാസി മാധ്യമങ്ങളോട് പ്രതികരിക്കുന്ന  കുട്ടികളുടെ ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്. 

ചിത്രങ്ങൾ പകർത്തുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്ത ശേഷം എല്ലാവരോടും മാറി നിൽക്കാൻ പറയൂ എന്ന് മക്കളോട് പറയുകയാണ് സണ്ണി. മാധ്യമ പ്രവർത്തകർക്ക് ടാറ്റ കൊടുത്തശേഷം മൂവരും ഒന്നായി ചേർന്ന് എല്ലാവരും മാറിനിൽക്കൂ എന്ന് പറയുന്നത് വിഡിയോയിൽ കാണാം. ഇതിലും ക്യൂട്ടായി മറ്റുള്ളവരോട് മാറി നിൽക്കാൻ പറയാൻ ആർക്കുമാവില്ല എന്ന തരത്തിലാണ് ആരാധകർ വിഡിയോയ്ക്ക് താഴെ പ്രതികരണങ്ങൾ അറിയിക്കുന്നത്. 

ദത്ത് പുത്രിയായ നിഷയുടെയും വാടക ഗർഭധാരണത്തിലൂടെ ജനിച്ച  ഇരട്ടക്കുട്ടികളായ ആഷറിന്റെയും നോവയുടെയും ചിത്രങ്ങളും വിഡിയോകളും താരം സ്ഥിരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. നിഷയ്ക്ക് ആറ് വയസ്സും ആഷറിനും നോവയ്ക്കും മൂന്ന് വയസ്സുമാണ് പ്രായം.

English Summary : Sunny Leone's kids chant back off to paparazzi

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA