ADVERTISEMENT

‘ഉമ്മ വെച്ചേ പപ്പേനെ... കുട്ടി ഫൊട്ടോഗ്രാറുടെ നിർദേശങ്ങൾക്കനുസരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് മുക്തയും ഭർത്താവ് റിങ്കുവും.. പപ്പയേയും അമ്മയേയും ചേർത്തു നിർത്തി ഒരു തകർപ്പൻ ഫോട്ടോഷൂട്ടമായി എത്തിയിരിക്കുകയാണ് കണ്മണിക്കുട്ടി.  റിങ്കുവിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മുക്ത പങ്കുവച്ച വിഡിയോയിലാണ് കിയാര എന്ന കണ്മണിക്കുട്ടിയുടെ ഫോട്ടോ പിടുത്തം. മനോഹരമായ ഫോട്ടോ കണ്ട് മകളെ അഭിനന്ദിക്കുകയാണ് അപ്പയും അമ്മയും. 

മുക്തയുടെ പൊന്നോമന കണ്മണിയെന്നു വിളിക്കുന്ന കിയാര സോഷ്യൽ ലോകത്ത് ഒരു കുഞ്ഞുതാരമാണ്. കുഞ്ഞു വിശേഷങ്ങളുമായി വിഡിയോകളിലൂടെ കണ്മണി സ്ഥിരം എത്താറുണ്ട്. കഴിഞ്ഞ ദിവസം നന്ദനത്തിലെ ബാലാമണിയായും കണ്മണി എത്തിയിരുന്നു. കേരളപ്പിറവി ദിനത്തിൽ കണ്മണിയുടെ പുതിയ യൂട്യൂബ് ചാനൽ പുറത്തിറങ്ങിയിരുന്നു. ഈ കുട്ടിത്താരത്തിന്റെ ആദ്യത്തെ കവർ സോങ്ങുമായാണ് ചാനൽ പുറത്തിറങ്ങിയത്. സുഗതകുമാരി ടീച്ചറുടെ ‘ഒരു തൈ നടാം’ എന്ന കവിതയാണ് കൺമണി ചൊല്ലിയത്.

അമ്മയുടേയും  റിമിക്കൊച്ചമ്മയുടേയും സമൂഹമാധ്യമ പേജുകളിലൂടെയും കണ്മണിയുടെ വിഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്. ഈ കോവിഡ് കാലത്ത് കൊച്ചുകൂട്ടുകാർക്കായി നിരവധി ടിപ്സുകൾ ഈ കുഞ്ഞുതാരം പങ്കുവച്ചിരുന്നു. 

 

English Summary : Muktha share the video daughter Kanmani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com