‘നിന്റെ അമ്മ പറയുന്നത് പോലെ നീ ഞങ്ങളുടെ ലോകം മികച്ചതാക്കുന്നു’; മകൾക്ക് പിറന്നാൾ ആശംസകളുമായി അഭിഷേക്

abhishek-bachchan-share-birthday-wish-aaradhya
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

മകൾ ആരാധ്യയുടെ പിറന്നാളിന്  ഹൃദയസ്പർശിയായ ഒരു കുറിപ്പും മനോഹരമായൊരു ചിത്രവും പങ്കുവച്ചിരിക്കുകയാണ് അഭിഷേക് ബച്ചൻ. മാലിദ്വീപിൽ ഐശ്വര്യ റായ് ബച്ചനും ആരാധ്യക്കുമൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് അഭിഷേക്, മാലിദ്വീപിൽ നടന്ന മകളുടെ ജന്മദിന പാർട്ടിയുടെ ഒരു ചിത്രമാണ് പങ്കിട്ടത്. ‘ഹാപ്പി ബർത്ത്‌ ഡേ ആരാധ്യ’ എന്നെഴുതിയ ബാനറിന് മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന മകളുടെ ചിത്രത്തിനൊപ്പം അഭിഷേക് ഇങ്ങനെ കുറിച്ചു ‘ജന്മദിനാശംസകൾ രാജകുമാരി! നിന്റെ അമ്മ പറയുന്നത് പോലെ നീ  ലോകം മികച്ചതാക്കുന്നു’. പിറന്നാൾ പാർട്ടിയിൽ ആരാധ്യ മനോഹരമായ പിങ്ക് ഫ്രോക്കിൽ സുന്ദരിക്കുട്ടിയായാണ് എത്തിയത്.

ആരാധ്യ ബച്ചൻ ജനിച്ച അന്നു മുതൽ അവളുടെ ഓരോ വളർച്ചയും ആരാധകർ ആകാംഷാപൂർവ്വം കാത്തിരിക്കുകയാണ്. അമ്മയെപ്പോലെ തന്നെ കുഞ്ഞ് ആരാധ്യ എവിടെപ്പോയാലും മാധ്യമങ്ങൾക്കു വിരുന്നാണ്. ആരാധ്യ അമ്മയെപ്പോലെ ഒരു കൊച്ചു സുന്ദരിയാണെന്നാണ് ആരാധകർ പറയുന്നത്.

ആരാധ്യയുടെ ജനനത്തിനു ശേഷം ഐശ്വര്യ റായുടെ ജീവിതം പൂർണമായും മകൾക്ക് ചുറ്റുമാണ്. സിനിമാ അഭിനയത്തിനും തന്റെ കരിയറിനും പോലും പലപ്പോഴും രണ്ടാം സ്ഥാനം മാത്രം കൊടുക്കുന്ന ഒരു ഐശ്വര്യയെ ആണ് ഇപ്പോൾ കാണാനാവുന്നത്. പരസ്യചിത്രങ്ങളുടെ ഷൂട്ടിംഗുകൾക്കും ബ്രാന്‍ഡ്‌ എന്‍ഡോര്‍സ്മെന്റ് ചടങ്ങുകൾക്കുമൊക്കെ മകളെയും കൊണ്ടാണ് മിക്കപ്പോഴും ഐശ്വര്യ വേദിയിലെത്തുന്നത്. തന്റെ സ്റ്റാർഡമോ തിരക്കുകളോ മകൾ ആരാധ്യയെ ഒരും തരത്തിലും ബാധിക്കാതിരിക്കാൻ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒരു സെലബ്രിറ്റി മദർ എന്ന രീതിയിൽ എപ്പോഴും മാധ്യമശ്രദ്ധ നേടുന്ന താരം കൂടിയാണ് ഐശ്വര്യ.

English Summary : Abhishek Bachchan share photo and birthday wish to Aaradhya

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA