അരമണിക്കൂറില്‍ ഹനിയ സോള്‍വ് ചെയ്യുന്നത് പതിനൊന്ന് റുബിസ്‌ക്യൂബ്; ലക്ഷ്യം ലിംക റെക്കോഡ്‌സ്

HIGHLIGHTS
  • ഒരു തവണ കണ്ടാല്‍ തന്നെ ഹനിയ പഠിക്കുന്നത് ഏവരെയും അമ്പരപ്പിച്ചു
SHARE

ഒരു റുബിസ്‌ക്യൂബെടുത്ത് തലങ്ങനെയും വിലങ്ങനെയും തിരിച്ചിട്ട് നമ്മുടെ കൈയില്‍ തന്നാല്‍ ഒരു ദിവസം മുഴുവനെടുത്താലും അത് പഴയ പോലെയാക്കാന്‍ നമുക്കറിയില്ല. എന്നാല്‍ തൃശൂര്‍ തളിക്കുളം അറക്കവീട്ടി​ൽ ഹൗസി​ൽ അഞ്ചു വയസുകാരി ഹനിയ മൊയ്ദീന്റെ കൈയില്‍ കൊടുത്താല്‍ മിനിട്ടുകള്‍ക്കകം റുബിസ്‌ക്യൂബ് പഴയ പോലെയാക്കിത്തരും. അര മണിക്കൂറില്‍ അത്തരം പതിനൊന്ന് റുബിസ്‌ക്യൂബുകള്‍ നേരെയാക്കാന്‍ ഹനിയക്കുട്ടിക്കയ്റിയാം. നിറങ്ങളോടുള്ള ഇഷ്ടമാണ് ഹനിയയെ മൂന്നര വയസില്‍ ആദ്യമായി റുബിസ്‌ക്യൂബിലേക്ക് ആകര്‍ഷിച്ചത്. 

ബന്ധുവീട്ടിലെ കുട്ടി​ പച്ചയും മഞ്ഞയും ചുവപ്പുമൊക്കെ ഒരേ വരിയില്‍ ചേര്‍ത്തുവയ്ക്കുന്നത് കുഞ്ഞുഹനിയയ്ക്ക് പെരുത്തിഷ്ടപ്പെട്ടു. വീട്ടില്‍ വന്ന് അവള്‍ തന്റെ ഉമ്മച്ചി ഷബ്‌നയോട് ആ കളിപ്പാട്ടത്തെക്കുറിച്ച് പറഞ്ഞെങ്കിലും ഷബ്‌നയ്ക്ക് അതെന്താണെന്ന് മനസിലായില്ല. വിദേശത്തുള്ള വാപ്പ മൊയ്ദീനോടും അവള്‍ പേരറിയാത്ത കളിപ്പാട്ടത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചു. പിന്നീടൊരിക്കല്‍ കളിപ്പാട്ടക്കടയില്‍ വച്ച് അവള്‍ അമ്മയ്ക്ക് കാട്ടിക്കൊടുത്തു തന്നെ ആകർഷിച്ച തന്റെ ആ പ്രിയ കളിപ്പാട്ടത്തെ, റുബിസ്‌ക്യൂബിനെ. അതില്‍ മകള്‍ക്കുള്ള താത്പര്യം കണ്ട് ഷബ്‌നയ്ക്കും കൗതുകം തോന്നി. വീട്ടില്‍ വന്ന് അത് ഷഫിള്‍ ചെയ്ത് നോക്കിയിട്ട് ശരിയാകാതെ വന്നപ്പോള്‍ അവള്‍ ആശ്രയിച്ചത് അമ്മയെത്തന്നെയായിരുന്നു. ഷബ്‌നയ്ക്കാണെങ്കില്‍ ഇതിന്റെ സാങ്കേതിക വശത്തെക്കുറിച്ച് ഒരു പിടുത്തവുമില്ല. 

little-girl-solves-twenty-seven-rubik-s-cube-in-thirty-minutes
ഹനിയ

പിന്നീട് ക്യൂബ്‌സ് സോള്‍വ് ചെയ്യുന്ന രീതികള്‍ ഷബ്‌ന യുട്യൂബ് നോക്കി പഠിച്ച ശേഷം മകള്‍ക്ക് പറഞ്ഞു കൊടുത്തു. കുഞ്ഞുഹനിയ അത് വേഗം പഠിച്ചു. മൂന്നു ക്യൂബില്‍ നിന്ന് പിന്നീടത് നാലിലേയ്ക്കും അഞ്ചിലേയ്ക്കും ആറിലേക്കുമൊക്കെ മാറി. ഒന്നര വര്‍ഷത്തിനിടെ പതിനൊന്നു റുബിസ്‌ക്യൂബുവരെ ഒരുമിച്ച് സോള്‍വ് ചെയ്യാന്‍ ഹനിയ പഠിച്ചു. ഒരു തവണ കണ്ടാല്‍ തന്നെ ഹനിയ പഠിക്കുന്നത് ഏവരെയും അമ്പരപ്പിച്ചു. 

പെയിന്റിങ് ഏറെ ഇഷ്ടപ്പെടുന്ന, പാടാനും ആടാനും ഇഷ്ടമുള്ള ഹനിയ തന്റെ ഇഷ്ടങ്ങളും കുസൃതികളും റുബിസ്‌ക്യൂബ് സോള്‍വ് ചെയ്യലുമൊക്കെ ലേണ്‍ വിത്ത് ഹനി എന്ന യു ട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതിനിടെ അനിയന്‍ ഹാമി​സുമായി കളിക്കുകയാണ് കുഞ്ഞു ചേച്ചിയുടെ മറ്റൊരു വിനോദം. 

തളിക്കുളം ബ്‌ളൂമിങ് ബഡ്‌സ് സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിനിയായ ഹനിയയ്ക്ക് ഒറ്റ വിഷമമേയുള്ളൂ തന്റെ കൂട്ടുകാരുടെ മുന്നില്‍ ഇതൊന്നും അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നില്ലല്ലോയെന്ന്. അരമണിക്കൂറില്‍ ഇരുപത്തിയേഴ് റുബിസ്‌ക്യൂബ് സോള്‍വ് ചെയ്യുന്ന റെക്കോഡ് മറികടന്ന് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടാനുള്ള ശ്രമത്തിലാണ് കുഞ്ഞ് ഹനിയ.

English Summary : Little girl solves twenty seven Rubik's cube in thirty minutes

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA