സ്കേറ്റിങ് ബോർഡിലെ അത്​ഭുത പ്രകടനം കൊണ്ട് താരമായി പതിനൊന്ന് മാസക്കാരി

11-month-old-baby-snowboarder-sweeps-internet-in-china
SHARE

ലോകത്തിന്റെ മുഴുവന്‍ ലൈക്കും കയ്യടിയും വാങ്ങിക്കൂട്ടുന്ന ഒരു കുട്ടിക്കുറുമ്പിയെ കാണാം. ചൈനയില്‍ 2022ല്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സിനു മുന്നോടിയായി ബീജിങ്ങില്‍ ഒരുക്കിയിട്ടുള്ള സ്നോ റിസോര്‍ട്ടില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം എത്തിയ കുഞ്ഞാണ് അത്​ഭുത പ്രകടനം കൊണ്ട് ഇന്റര്‍നെറ്റില്‍ താരമായത്. വിഡിയോ കണ്ടവര്‍ കണ്ടവര്‍ ഒന്നുകൂടി റീവൈന്‍റ് ചെയ്ത് നോക്കി.സ്ളോ മോഷനിലും കണ്ടുനോക്കി...യഥാര്‍ത്ഥ വിഡിയോ ആണോ അതോ വല്ല ക്യാമറക്കളിയാണോ. 

അല്ല ട്രിക്കുകളല്ല. വാങ് യൂജി എന്ന പതിനൊന്നുമാസക്കാരിയുടെ അല്‍ഭുത പ്രകടനം തന്നെയാണ്. കുഞ്ഞിക്കാല്‍ നിലത്തൂന്നി പിച്ച നടക്കാന്‍ പഠിക്കേണ്ട പ്രായത്തില്‍ യൂജിയുടെ കുഞ്ഞിക്കാല്‍ ഉറപ്പിച്ചത് സ്കേറ്റിങ് ബോര്‍ഡിലാണ്. 2022ല്‍ ചൈനയില്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സിന് മുന്നോടിയായി ഒരുക്കിയ സ്നോ റിസോര്‍ട്ടിലാണ് യൂജിയുടെ സ്കേറ്റിങ് അരങ്ങേറ്റം. യൂജിയുടെ അച്ഛനേയും അമ്മയേയും പറ്റി കൂടുതലറിഞ്ഞാല്‍ അവളുടെ പ്രകടനത്തില്‍ സംശയിക്കേണ്ടി വരില്ല. 

നമ്മുടെ നാട്ടിലൊക്കെ ചിലരെ വിശേഷിപ്പിക്കാറില്ലേ, ചെണ്ടപ്പുറത്ത് കോലുവീഴുന്നിടത്തൊക്കെ എത്തുന്നവര്‍ എന്ന്. ഏറെക്കുറെ അതുപോലെയാണ് യുജിയുടെ മാതാപിതാക്കളും. എവിടെ സ്പോര്‍ട്സ് ഉണ്ടോ അവിടെ അവരും ഉണ്ടാകും. സ്നോ റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ സ്കേറ്റിങ് നടത്താന്‍ അവര്‍ക്ക് ആശയായി. യൂജിയെ എന്ത് ചെയ്യും എന്നാലോചിച്ച് നില്‍ക്കേ കണ്ടു കുഞ്ഞു സ്കേറ്റിങ് ബോര്‍ഡ്. സ്പോര്‍ട്സിനോട് തങ്ങളുടെ കുഞ്ഞിനും താത്‍പര്യമുണ്ടാവട്ടെ എന്ന ആഗ്രഹം കൊണ്ട് കൂടിയാണ് അവരവളെ െഎസ് സ്കേറ്റിങ് ചെയ്യിച്ചത്. പിച്ചവെപ്പിലവള്‍ വീണുവെങ്കിലും ഫുള്‍ പ്രൂഫ്  പ്രൊട്ടക്ഷന്‍ ഉണ്ടായിരുന്നത് കൊണ്ട് ആള്‍ സേഫ്. ഏതായാലും വാങ് യൂജി എന്ന 11 മാസക്കാരി മഞ്ഞിലൂടെ സ്കേറ്റ് ചേയ്ത് കേറുന്നത് ഗിന്നസ് റെക്കോഡിലേക്കാണോ എന്ന് കാത്തിരുന്ന് കാണാം,പക്ഷെ ഇപ്പോഴവള്‍ തെന്നിക്കയറിയത്  ജനകോടികളുടെ ഹൃദയാഴത്തിലേക്കാണ്.

English Summary : 11 month old baby snowboarder sweeps internet in China

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA