‘ദർശനാ ഐ ആം ക്രെയ്സി എബൗട്ട് യു’ ; പ്രണവ് മോഹൻലാലിന് സ്പോട്ട് ഡബ്ബ് ചെയ്ത് കുരുന്ന് – വിഡിയോ

HIGHLIGHTS
  • വോയിസ് മോഡുലേഷൻ ഒക്കെ നൽകിക്കൊണ്ടാണ് കുരുന്നിന്റെ പ്രകടനം
viral-video-of-little-boy–spot-dub–pranav-mohanlal-darshana-song
SHARE

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയ’ത്തില പാട്ടായ ‘ദർശനാ..’യ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പാട്ട് പുറത്തിറങ്ങി വളരെപ്പെട്ടെന്നു തന്നെ ഹിറ്റ് ലിസ്റ്റുകളിൽ ഇടം പിടിച്ച ഈ ഗാനത്തിന് സ്പോട്ട് ഡബ്ബ് ചെയ്ത് എത്തിയിരിക്കുകയാണ് ഒരു കൊച്ചു മിടുക്കൻ. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തിലെ ‘ദർശനാ..’ എന്ന ഗാനരംഗവും ഡയലോഗുമാണ് ഈ മിടുക്കൻ സ്പോട്ട് ഡബ്ബ് ചെയ്തിരിക്കുന്നത്.

പാട്ടിന്റെ തുടക്കത്തിൽ നായകൻ ദർശനയോട് പറയുന്ന ഡയലോഗുകളാണ് ഗിരിനന്ദൻ എന്ന മൂന്നര വയസുകാരൻ തകർപ്പനായി ഡബ്ബ് ചെയ്തിരിക്കുന്നത്.  കുട്ടി പറയുന്ന വാക്കുകൾ അത്ര വ്യക്തമല്ലെങ്കിലും വളരെ മനോഹരമായാണ് ഡബ്ബിങ്. ഡയലോഗുകൾക്ക് കൃത്യമായ വോയിസ് മോഡുലേഷൻ ഒക്കെ നൽകിക്കൊണ്ടാണ് കുരുന്നിന്റെ പ്രകടനം. ഡബ്ബിങ്ങിനൊപ്പം ഈ കുരുന്നിന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾക്കും ആരാധകരേറെയാണ്. വിഡിയോയ്ക്ക് താഴെ ഈ  കൊച്ചുമിടുക്കന്  അഭിനന്ദന പ്രവാഹമാണ്.

ഇത്രയും നീളമുള്ള  ഡയലോഗുകൾ എങ്ങനെയാണ് ഈ ചെറിയ പ്രായത്തിൽ കാണാതെ പഠിച്ചതെന്നാണ് പലരും കമന്റുകൾ ചെയ്തിരിക്കുന്നത്. ഹിഷാം അബ്ദുൾ വഹാബ് ഈണം നൽകിയ പാട്ട് ഹിഷാമും ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളായ ദർശന രാജേന്ദ്രനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അരുൺ ഏളാട്ടിന്റേതാണ് വരികൾ.

English Summary : Viral video of little boy spot dub Panav Mohanlal in Darshana song

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA