പഠന ചിലവിനും കുടുംബത്തെ സഹായിക്കാനും തെരുവ് പാചകവുമായി പതിമൂന്നുകാരൻ– വിഡിയോ

HIGHLIGHTS
  • പരിചയസമ്പന്നനായ ഒരു പാചകക്കാരനെപ്പോലാണ് ദീപേഷിന്റെ പാചകം
faridabad-s-deepesh-mesmerise-internet-with-his-culinary-skills
ചിത്രത്തിന് കടപ്പാട് : യുട്യൂബ്
SHARE

പാചക വൈദഗ്ധ്യം കൊണ്ട് സോഷ്യൽ ലോകത്തെ ആകർഷിച്ച 13 വയസുകാരന്റെ വിഡിയോ വൈറലാകുന്നു. ഫരീദാബാദിൽ നിന്നുള്ള ദീപേഷ് തെരുവിൽ ഹണി ചില്ലി പൊട്ടറ്റോ തയാറാക്കുന്ന വിഡിയോ പങ്കിട്ടത് ഫുഡ് ബ്ലോഗർ വിശാൽ ആണ്. കളിച്ചു നടക്കേണ്ട പ്രായത്തിൽ തന്റെ പഠന ആവശ്യങ്ങൾക്കും കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനും വേണ്ടിയാണ് ഈ ബാലൻ തെരുവിൽ പാചകവുമായി ഇറങ്ങിയത്. വയസ് പതിമൂന്നേയുള്ളൂവെങ്കിലും പരിചയസമ്പന്നനായ ഒരു ഷെഫിനെപ്പോലാണ് ദീപേഷിന്റെ പാചകം. 

ഒരു പാനിൽ മൊരിഞ്ഞ ഉരുളക്കിഴങ്ങുകൾ വറുത്തതിന് ശേഷം മസാലയുള്ള ഗ്രേവിയിൽ ഇടുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്. കാപ്‌സിക്കം, ഉള്ളി എന്നിവ ചേർത്ത് താളിച്ചിട്ട് എണ്ണ ഒഴിച്ച് ആദ്യം ഹണി ചില്ലി പൊട്ടറ്റോയുടെ ഗ്രേവി തയ്യാറാക്കുന്നു. എന്നിട്ട് ഉരുളക്കിഴങ്ങ് വറുത്ത് ഗ്രേവിയിലേക്ക് ചേർത്ത് ഉയർന്ന തീയിൽ ഈ സ്പെഷൽ വിഭവം തയാറാക്കുകയാണ് ദീപേഷ്. ചില്ലി ഉരുളക്കിഴങ്ങ്, സ്പ്രിംഗ് റോൾ, മോമോസ് തുടങ്ങിയ വിഭവങ്ങളും ഈ കുട്ടി ഷെഫ് ഉണ്ടാക്കാറുണ്ട്.

നവംബർ 22-ന് ആദ്യം പോസ്റ്റ് ചെയ്ത ഹൃദയസ്പർശിയായ ഈ വിഡിയോ യൂട്യൂബിൽ ട്രെൻഡിങ്ങാണ്.‘അവന്റെ സുഹൃത്തുക്കൾ കളിക്കുമ്പോൾ, അവൻ സ്‌കൂളിൽ പോകുകയും കളിക്കാൻ സമയമില്ലാതെ ജോലി ചെയ്യുകയും ചെയ്യുന്നത് എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല, പ്ലീസ് ദൈവമേ അവനെ അനുഗ്രഹിക്കൂ.’, ‘ഈ കുട്ടിക്ക് സല്യൂട്ട്. മിക്ക കുട്ടികളും കളിക്കുന്ന ഈ പ്രായത്തിൽ അവൻ തന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നു’ എന്നിങ്ങനെ കുട്ടിയെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്. 

English Summary : Faridabad's Deepesh mesmerise internet with his culinary skills

‌‌

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA