നദിയിൽ കാലുകളിട്ട് ഇരുന്നു; പിരാനകളുടെ ആക്രമണത്തിൽ പതിമൂന്നുകാരിക്ക് കാൽവിരൽ നഷ്ടപ്പെട്ടു

HIGHLIGHTS
  • നദിയിൽ ഇറങ്ങിയ മറ്റ് 30 പേർക്കും സംഭവത്തിൽ പരുക്കേറ്റു
little-girl-loses-toe-as-piranhas-attack-in-argentinian-city
SHARE

തെക്കേ അമേരിക്കയിലെ അർജന്റീനയിലെ സാന്റാ ഫെയിൽ പരാന നദിയിൽ കാലുകളിട്ട് കരയിൽ ഇരുന്ന പതിമൂന്നു വയസുകാരിക്ക്  പിരാനകളുടെ ആക്രമണത്തെ തുടർന്ന് ഒരു കാൽവിരൽ നഷ്ടപ്പെട്ടു. നദിയിൽ ഇറങ്ങിയ മറ്റ് 30 പേർക്കും സംഭവത്തിൽ പരുക്കേറ്റു. കൂര്‍ത്ത പല്ലുകളുള്ള, നിമിഷ നേരം കൊണ്ട് ഇരയെ ആക്രമിച്ച് എല്ലുകള്‍ മാത്രം ബാക്കിയാക്കുന്നവയാണ് പിരാനകൾ. അതിനാൽത്തന്നെ തന്നെ മനുഷ്യര്‍ ഏറ്റവും ഭയക്കുന്ന ജീവികളിലൊന്നുമാണ് ഇവ. 

പെൺകുട്ടിയെ അടിയന്തര ത്വക്ക് ഗ്രാഫ്റ്റ് ഓപ്പറേഷനായി ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുപതിലധികം കുട്ടികൾ ഉൾപ്പെടെ നിരവധി നീന്തൽക്കാരുടെ കണങ്കാലിലും വിരലുകളിലും കൈകളിലും ഇവ കടിച്ചു മുറിവേൽപ്പിച്ചു. ഒരു യുവാവിന്റെ കൈയിൽ മുറിവുണ്ടായതായും ഏഴുവയസ്സുള്ള പെൺകുട്ടിയുടെ വിരലിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതായും റിപ്പോർട്ട് ചെയ്യുന്നു.

ഉയർന്ന താപനിലയും താഴ്ന്ന ജലനിരപ്പും കാരണം ഈ പ്രദേശത്തെ മത്സ്യങ്ങൾ പലപ്പോഴും സന്ദർശകരെ ആക്രമിക്കാറുണ്ടെന്ന് പ്രാദേശിക മാധ്യമത്തോട് സംസാരിച്ച ലൈഫ് ഗാർഡുകളുടെ യൂണിയൻ പ്രതിനിധി സെർജിയോ ബെരാർഡി വിശദീകരിച്ചു. ആളുകൾ പലപ്പോഴും സന്ദർശിക്കാൻ വരുന്ന ഉയർന്ന താപനിലയും ആഴം കുറഞ്ഞ വെള്ളവുമുള്ള പ്രദേശങ്ങളിലാണ് അവർ കൂടുതൽ വസിക്കുന്നത്. പിരാന വളരെ അപകടകാരിയായ വേട്ടക്കാരാണ്. 2008 ന് ശേഷം നഗരത്തിലെ ഏറ്റവും അപകടകരമായ ആക്രമണമായി കണക്കാക്കപ്പെടുന്നു. 2008 ലെ പിരാനകളുടെ ആക്രമണത്തിൽ 40 നീന്തൽക്കാർക്ക് പരിക്കേറ്റിറുന്നു.

English Summary : Little girl loses toe as piranhas attack in Argentinian city

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA