പിറന്നാള്‍ ആഘോഷത്തിന് ട്രാക്ടറിലെത്തി പെൺകുട്ടി: ആശംസകളുമായി ആനന്ദ് മഹീന്ദ്ര

HIGHLIGHTS
  • ആനന്ദ് മഹീന്ദ്രയാണ് ജന്മദിനാഘോഷത്തിന്റെ വിഡിയോ പങ്കുവച്ചത്
anand-mahindra-share-video-of-a-girl-enters-her-birthday-party-on-mahindra-tractor
SHARE

ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പെൺകുട്ടികളുടെ 15-ാം ജന്മദിനം അവളുടെ ജീവിതത്തിലെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടു തന്നെ പതിഞ്ചാം പിറന്നാൾ ഇവിടെ കെങ്കേമമായി ആഘോഷിക്കും. അത്തരത്തിൽ ക്വിൻസെനേര എന്ന പെൺകുട്ടി തന്റെ പതിനഞ്ചാം പിറന്നാൾ പാർട്ടിയ്ക്ക് എത്തിയത് അല്പം വ്യത്യസ്തമായിട്ടായിരുന്നു. ചെറിയ മഹീന്ദ്ര ട്രാക്ടറിൽ കയറിയാണ് ക്വിൻസെനേര ആഘോഷം നടക്കുന്ന ഹാളിലേയ്ക്ക് പ്രവേശിക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് വ്യത്യസ്തമായ ജന്മദിനാഘോഷത്തിന്റെ വിഡിയോ പങ്കുവച്ചത്.

വിഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു ‘അവൾക്ക് ട്രാക്ടറുകൾ ഇഷ്ടമാണ്, അവൾ മഹീന്ദ്ര ബ്രാൻഡിനെ ഇഷ്ടപ്പെടുന്നു, അതിനാൽ ആഘോഷത്തിനായി ഞങ്ങളുടെ വിതരണക്കാരൻ ചെറിയ ട്രാക്ടർ നൽകി, ബ്രസീലിയൻ സംസ്കാരത്തിൽ പതിനഞ്ചാം ജന്മദിനങ്ങൾ വലിയ നാഴികക്കല്ലാണ്.’

പോസ്റ്റ് ചെയ്തതിന് ശേഷം വിഡിയോ ഒരു ലക്ഷത്തി എഴുപത്താറായിരത്തിന് മുകളിൾ ആളുകളാണ് കണ്ടത്, നിരവധിപ്പേരാണ് പെൺകുട്ടിയ്ക്ക് ആശംസകളുമായെത്തിയത്. ട്വിറ്ററിൽ 8.5 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട് ആനന്ദ് മഹീന്ദ്രയ്ക്ക്. തന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന രസകരമായ പോസ്റ്റുകൾ അദ്ദേഹം പങ്കിടാറുണ്ട്.  

English Summary : Anand Mahindra share video of a girl enters her birthday party on Mahindra tractor

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA