‘നിന്റെ ചിറകിന് താഴെയുള്ള കാറ്റാകാം ഞാൻ’; പതിവ് തെറ്റിക്കാതെ മകന് ആശംസകളുമായി ജനീലിയ

HIGHLIGHTS
  • നീ ഒറ്റയ്ക്ക് നടക്കാതിരിക്കാൻ എന്നും ഞാൻ അരികിലുണ്ടാകും
genelia-deshmukh-post-birthday-wishes-to-son-riaan
Representative image. Photo Credits/ Shutterstock.com
SHARE

ബോളിവുഡിലെ ക്യൂട്ട് ദമ്പതികളാണ് റിതേഷ് ദേശ്മുഖും ജനീലിയ ഡിസൂസയും. റിയാൻ, റാഹിൽ എന്നീ രണ്ടു ആൺകുട്ടികളാണ് ഇവർക്ക്. തങ്ങളുടേയും കുട്ടികളുടേയും വിശേഷങ്ങളും ചിത്രങ്ങളും  ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് ഇരുവരും. മക്കളുടെ പിറന്നാളിന് മനോഹരമായ ചിത്രവും ഹൃദയം നിറയ്ക്കും കുറിപ്പുകളുമായി സമൂഹമാധ്യമത്തിൽ ഇരുവരും എത്താറുണ്ട്. മൂത്തമകൻ റിയാന്റെ ഇത്തവണത്തെ പിറന്നാളിനും ആ പതിവ് തെറ്റിച്ചില്ല. റിയാനെ പുണർന്നു നിൽക്കുന്ന മനോഹരമായ ചിത്രവും സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകളുമായാണ് നടി മകന് പിറന്നാൾ ആശംസയറിയിച്ചത്. 

‘എനിക്ക് നിന്നെക്കുറിച്ച് ഒരു ഒരുപാട് ആഗ്രഹങ്ങളുണ്ട്, എന്നാൽ അവയൊക്കെ നിന്റേതല്ല എന്റേതാണെന്ന് നീ എന്നെ പഠിപ്പിച്ചു, അതുകൊണ്ടുതന്നെ നിന്റെ ആഗ്രഹങ്ങൾക്ക് മുൻഗണന തരുമെന്ന് ഞാൻ നിന്നോട് വാഗ്ദാനം ചെയ്യാൻ ആഗ്രഹിക്കുന്നു. നീ പറക്കാൻ ആഗ്രഹിക്കുമ്പോൾ ഞാൻ നിന്റെ ചിറകുകളാകാൻ ശ്രമിക്കില്ല, പകരം നിന്റെ ചിറകിന് താഴെയുള്ള കാറ്റാകാം. നീ ഒന്നാം സ്ഥാനം നേടിയില്ലെങ്കിൽ, നിരാശപ്പെടേണ്ടതില്ല, പകരം രണ്ടാം സ്ഥാനത്തിന് അതിന്റ സൗന്ദര്യമുണ്ടെന്ന് കാണിച്ചുതരുമെമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു, അവസാനത്തെ സ്ഥാനത്തിനും എപ്പോഴും അതിന്റേതായ പ്രത്യേകതയും ഇച്ഛാശക്തിയുമുണ്ട്. എല്ലാറ്റിനുമുപരിയായി നിന്നെ സന്തോഷിപ്പിയ്ക്കാൻ ഞാൻ എപ്പോഴും നിന്റെ മുന്നിൽ ഉണ്ടാകും. നിന്നെ ആശ്വസിപ്പിക്കാൻ പുറകിലും നീ ഒറ്റയ്ക്ക് നടക്കാതിരിക്കാൻ എന്നും ഞാൻ അരികിലുമുണ്ടാകും. ജന്മദിനാശംസകൾ റിയാൻ.. ഞാൻ നിന്നെ സ്നേഹിക്കുന്നു.’ മകനുള്ള ആശംസകൾക്കൊപ്പം ജനീലിയ കുറിച്ചു.

മകന് പിറന്നാൾ ആശംസകളറിച്ച് ഒരു വിഡിയോയും കുറിപ്പും റിതേഷും പങ്കുവച്ചിരുന്നു. ‘ഒരു ആലിംഗനവും ചുംബനവും മാത്രമാണ് എനിക്ക് നിന്നിൽ നിന്ന്  വേണ്ടത്.. ജീവിതകാലം മുഴുവൻ അതിനായി ഞാൻ ലജ്ജയില്ലാതെ യാചിക്കും. നിനക്ക് ഇത് ചെറിയ കാര്യമായിരിക്കാം, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇതെന്റെ ലോകമാണ്.’ എന്ന കുറിപ്പിനൊപ്പമാണ് മകനൊപ്പമുള്ള ക്യൂട്ട് വിഡിയോ റിതേഷ് പങ്കുവച്ചത്. 2012 ഫെബ്രുവരിയിലാണ്  ഇവർ വിവാഹിതരായത്.

English Summary : Genelia Deshmukh post birthday wishes to son Riaan

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA