ADVERTISEMENT

കുഞ്ഞുങ്ങൾ നമ്മൾ വിചാരിക്കുന്നതിലും മിടുക്കരാണെന്ന് തെളിയിക്കുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഏതാനും മാസങ്ങൾ മാത്രം പ്രായമുള്ള ഒരു കുഞ്ഞ് കട്ടിലിൽ നിന്ന് താഴെയിറക്കാൻ ശ്രമിക്കുകയാണ് വിഡിയോയിൽ. താഴെ ഇറങ്ങാനായി കട്ടിലിന്റെ അരികിൽ‍‍‍ നിരങ്ങി എത്തിയപ്പോഴാണ് സംഗതി അത്ര പന്തിയല്ലെന്ന് കുഞ്ഞാവയ്ക്ക് പിടികിട്ടിയത്. അങ്ങനെ ചുമ്മാതങ്ങ് ഇറങ്ങിയാല്‍ താഴെക്കിടക്കുമെന്ന് മനസിലായ കക്ഷി ആദ്യം  ഒരു പുതപ്പെടുത്ത് കട്ടിലിനോട് ചേർത്ത് നിലത്തേയ്ക്കിട്ടു എന്നിട്ട് കാല് താഴേയ്ക്ക് എത്തിച്ചു നോക്കി. രക്ഷയില്ലെന്നുതോന്നിയ  കുഞ്ഞാവ അടുത്ത പുതപ്പ് അതിന് മുകളിലേയ്ക്ക് ഇട്ടുനോക്കി, എന്നിട്ടും കുഞ്ഞാവയ്ക്ക് കാലെത്തുന്നില്ല. അടുത്തതായി ഒരു തലയിണ എടുത്തു ആ പുതപ്പുകൾക്ക് മുകളിലേയ്ക്ക് ഇട്ടിട്ട് പരമാവധി കാല് നിലത്തെത്തിക്കാൻ ശ്രമിച്ചു നോക്കുകയാണ് കുഞ്ഞ്.

 

ഒടുവിൽ കാൽവിരൽ തുമ്പെങ്കിലും തലയിണയിൽ മുട്ടിയാൽ ഇറങ്ങി നോക്കാമെന്നായി. പക്ഷേ അതും നടക്കില്ലെന്നു പിടികിട്ടിയ കുരുന്ന് മറ്റൊരു തലയിണ കൂടെ അതിന് മുകളിലേയ്ക്ക് ഇടുകയാണ്. അവസാനം സാഹസികമായി ആ തലയിണയിൽ ചവിട്ടി താഴേക്ക് ഇറങ്ങുകയാണ്. തന്റെ കുഞ്ഞ് ടെക്നിക്കുകൾ വിജയിച്ചതിലുള്ള സന്തോഷത്തോടെ നിൽക്കുന്ന കുഞ്ഞാവയെയാണ് അവസാനം വിഡിയോയിൽ കാണുന്നത്. കട്ടിലിൽ നിന്ന്  താഴെ വീഴാതെ എങ്ങനെ ഇറങ്ങാമെന്ന് ക്ഷമയോടെ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്ന ഈ കുരുന്ന് മുതിർവർക്കും ഒരു മാതൃകയാണ്.

 

കിടക്കയിൽ നിന്ന് ഇറങ്ങാൻ ഈ കുരുന്നു കാണിക്കുന്ന മിടുക്കിന് സോഷ്യൽ ലോകത്തു നിന്നും നിരവധി കൈയ്യടികളാണ് ലഭിക്കുന്നത്. ഈ ചെറിയ പ്രായത്തിൽത്തന്നെ ഇത്ര പ്രായോഗിക ബുദ്ധി കാണിക്കുന്ന കുഞ്ഞാവയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് കാഴ്ചക്കാർ. ദിവസങ്ങൾക്ക് മുമ്പ് ഐപിഎസ് ഓഫീസർ രൂപിൻ ശർമയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഈ വിഡിയോ വൈറലായിരിക്കുകയാണ്.

 

English Summary : Genius technique of a baby to get down from bed - Viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com