ADVERTISEMENT

കുടുംബത്തെ സഹായിക്കുന്നതിനും പഠനത്തിനുമായി തെരുവിൽ പാചകവുമായെത്തുന്ന നിരവധി കുട്ടികളെ നാം സമൂഹമാധ്യമങ്ങളിലൂടെ കാണാറുണ്ട്. ഇവരിൽ പലർക്കും  അസാമാന്യമായ പല കഴിവുകളും കാണും. അത്തരത്തിൽ തെരുവിൽ പറാത്ത ഫ്ലിപ്പിങ് ചെയ്ത് ശ്രദ്ധേയനാകുകയാണ് ഒരു ഒൻപത് വയസ്സുകാരൻ. മികച്ച പാചക വൈദഗ്ദ്ധ്യവും ഫ്ലിപ്പിങ്ങിലുള്ള കഴിവുമാണ് ഈ ബാലനെ വ്യത്യസ്തനാക്കുന്നത്. ഫരീദാബാദിൽ നിന്നുള്ള  ഈ കുട്ടി സമൂഹമാധ്യമങ്ങളിൽ താരമാകുകയാണിപ്പോൾ. ഈ ബാലന്റെ പറാത്ത ഫ്ലിപ്പിങ് കഴിവിൽ അമ്പരന്നു, ഭക്ഷണപ്രിയനായ വിശാൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോ 1.4 ദശലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടുകഴിഞ്ഞത്. 

 

വിഡിയോയിൽ, കുട്ടി ഒരു തെരുവിലെ തട്ടുകടയിലെ വലിയ തവയിൽ കൊതിയൂറുന്ന പറാത്ത ഉണ്ടാക്കുന്നത് കാണാം. അവൻ വിദഗ്ധമായി ഓരോ പറാത്തയും മറിച്ചിടുകയും ഓരോ വശവും ശരിയായി പാകം ചെയ്യുകയും ചെയ്യുന്നു. കുട്ടിയുടെ കഴിവിൻ അമ്പരന്ന കാഴ്ചക്കാരിൽ പലരും ഇവൻ തങ്ങളേക്കാൾ നന്നായാണ് പറാത്തകൾ ഉണ്ടാക്കുന്നതെന്ന് പറയുന്നു. ചിലരാകട്ടെ ആ ബാലന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുകയും തെരുവിൽ ഭക്ഷണം വിൽക്കുന്നതിന് പകരം അവന് സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നതായും പറയുന്നു. 

 

English Summary : Nine year old boy from Faridabad makes Paratha like an expert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com