ADVERTISEMENT

അഭിനേതാക്കാളും നർത്തകരുമായ സൗഭാഗ്യ വെങ്കിടേഷ്– അർജുൻ സോമശേഖർ ദമ്പതികൾക്ക് കഴിഞ്ഞ ദിവസമാണ് ആദ്യത്തെ കൺമണിയായി മകൾ ജനിച്ചത്. അർജുനും സൗഭാഗ്യയുടെ അമ്മയും നടിയുമായ താര കല്യാണുമാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ, കുഞ്ഞിന് സൗഭാഗ്യയും അർജുനും പേരിട്ടിരിക്കുന്ന വിശേഷമാണ് ഇവർ പങ്കുവച്ചത്.  അച്ഛനായ വിവരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അർജുനും പങ്കുവച്ചിരുന്നു. കുഞ്ഞിനെ കയ്യിലെടുത്തുള്ള ഫോട്ടോയും അർജുൻ പങ്കുവച്ചിട്ടുണ്ടായിരുന്നു

 

മകൾക്കൊപ്പമുള്ള ആദ്യ ചിത്രവും സൗഭാഗ്യ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ‘നിങ്ങളുടെ ആത്മാർഥമായ സ്നേഹത്തിനും പ്രാർഥനയ്ക്കും എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു.... ഭാവിയിലും ഞങ്ങൾക്ക് ഇത് ആവശ്യമാണ്.... ഇവൾ സുദർശന അർജുൻ ശേഖർ’ മകൾക്കൊപ്പം ആശുപത്രി കിടക്കയിൽ നിന്നുമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സൗഭാഗ്യ കുറിച്ചതിങ്ങനെ. സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധിയാളുകളാണ് സൗഭാഗ്യയ്ക്കും കുഞ്ഞിനും ആശംസകൾ നേരുന്നത്.

 

English Summary : Sowbhagya Venkitesh share daughter's name

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com