ADVERTISEMENT

ചെറിയ കുട്ടികളുടെ കുറുമ്പ് വിഡിയോകളും മനോഹരമായ പ്രവർത്തികളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട് ഇത്തരം പല വിഡിയോകളും കുട്ടികളുടെ ആ നിഷ്കളങ്കത മൂലമാണ് ശ്രദ്ധിക്കപ്പെടുന്നത്. അതുപോലെ തന്റെ അമ്മയുടെ ജന്മദിന പാർട്ടിക്ക് പോകാൻ ഒരു കൊച്ചു പെൺകുട്ടി മേക്കപ്പ് ചെയ്യുന്ന സൂപ്പർ ക്യൂട്ട് വിഡിയോയാണിത്. മൂന്ന് വയസ്സുള്ള റാസ്ഭാരി തനേജ എന്ന പെൺകുട്ടിയാണ് തകർപ്പൻ മേക്കപ്പുമായി എത്തിയിരിക്കുന്നത്, അവളുടെ ആത്മവിശ്വാസവും സാമർത്ഥ്യവും ആരേയും രസിപ്പിക്കും. അമ്മയുടെ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിച്ച് സ്വന്തമായി മേക്കപ്പ് ചെയ്യാൻ ശ്രമിക്കുന്നതാണ് വിഡിയോയിൽ കാണിക്കുന്നത്

 

വൈകുന്നേരം അമ്മയുടെ പിറന്നാൾ പാർട്ടിയുണ്ട് അതിനായി റാസ്ഭാരി തയാറാകുകയാണ് എന്ന് പിതാവ് ഗൗരവ് തനേജ പറയുന്നത് കേൾക്കാം. അതു കേട്ട് മൂളലോടോടെ തന്റെ ഒരുക്കം തുടരുകയാണ് കക്ഷി .വീണ്ടും ചോദിച്ചപ്പോൾ ‘അമ്മയുടെ പിറന്നാളിന് വേണ്ടിയാണ്’ എന്നു മറുപടി പറയുന്നു. അമ്മ അറിഞ്ഞാൽ അവൾക്ക് അടി കിട്ടിയേക്കുമെന്ന് അച്ഛൻ പറയുന്നു. ഇത് കേട്ട് അവൾ മേക്കപ്പ് സ്പോഞ്ചും ഉപേക്ഷിച്ച് ഓടി രക്ഷപെടുകയാണ്. 

ലക്ഷക്കണക്കിന് പേരാണ് ഈ കൊച്ചു സുന്ദരിയുടെ വിഡിയോ കണ്ടുകഴിഞ്ഞത്. വിഡിയോ വൈറലായി മാറുകയും നിരവധി ലൈക്കുകളും കമന്റുകളും നേടുകയും ചെയ്തു. അവളുടെ ആത്മവിശ്വാസവും ഭംഗിയുള്ള ആംഗ്യങ്ങളുമാണ് വിഡിയോയുടെ ഹൈലറ്റ്. ‘എത്ര സ്വീറ്റാണ്.. മേക്കപ്പ് ഇടാതെ തന്നെ സുന്ദരിയാണെന്നും ഒരുപാട് മേക്കപ്പ്  ഇടല്ലേയെന്നും’ ‘അവൾക്ക് ബ്ലെൻഡർ സൂപ്പറായി ഉപയോഗിക്കാനറിയാ’മെന്നും ‘ഓരോ കുട്ടിയുടെയും ജീവിതത്തിലെ ആ ഇതിഹാസ നിമിഷം’ എന്നുമൊക്കെയാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകൾ. 

 

English Summary : Video of ittle girl uses makeup to get ready for mothers birthday party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com